ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിധവകള്‍ക്ക് നാനാ പടേക്കര്‍ 12.75 ലക്ഷം സംഭാവന ചെയ്തു
Feb 8, 2016, 10:06 IST
മുംബൈ: (www.kvartha.com 08.02.2016) ബോളീവുഡ്, മറാഠി താരം നാന പടേക്കറിന്റെ സന്നദ്ധ സംഘടനയായ നാം ഫൗണ്ടേഷന്‍ കര്‍ഷക വിധവകള്‍ക്ക് 12.75 ലക്ഷം രൂപ സംഭാവന ചെയ്തു. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ദുരിതത്തിലായ 85 കുടുംബങ്ങള്‍ക്ക് ഈ തുക ലഭിക്കും. കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബത്തിനാണ് സഹായം.
15,000 രൂപ വീതം അടങ്ങുന്ന ചെക്ക് 85 കുടുംബത്തിനും നല്‍കി. അനാഥരായ കര്‍ഷക കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റ് കാര്യങ്ങള്‍ക്കും എല്ലാവരും കഴിയുന്ന സഹായങ്ങള്‍ നല്‍കണമെന്ന് നാന പടേക്കര്‍ അഭ്യര്‍ത്ഥിച്ചു.
നാമിന്റെ മെഡിക്കല്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് സൗജന്യ ചികില്‍സ നല്‍കുന്ന സംവിധാനം ആരംഭിച്ചതായും നാനാ പടേക്കര്‍ അറിയിച്ചു. പദ്ധതിയുടെ വിജയത്തിനായി ആശുപത്രികള്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Actor Nana Paterkar’s NGO Naam Foundation has donated Rs12.75 lakh to 85 families of drought-hit farmers of the district who allegedly committed suicide last year.
Keywords: Nana Patekar, NGO, NAAM Foundation,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.