Wedding | നാഗ ചൈതന്യയും ശോഭിതയും വിവാഹബന്ധത്തിലേക്ക്; ആഘോഷങ്ങള്‍ക്ക് തുടക്കം

 
Naga Chaitanya and Sobhita Dhulipala wedding celebrations begin
Naga Chaitanya and Sobhita Dhulipala wedding celebrations begin

Photo Credit: Instagram/Chay Akkineni, Sobhita D

  • നാഗ ചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാകുന്നു

  • ഡിസംബർ 4ന് വിവാഹം

  • വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായി

ഹൈദരാബാദ്: (KVARTHA) തെലുങ്ക്  സിനിമ താരം നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹബന്ധത്തിലേക്ക്. അടുത്തിടെ വിവാഹ നിശ്ചയം നടത്തിയ ഇരുവരുടെ വിവാഹം ഡിസംബര്‍ നാലിന് ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വച്ച് നടക്കും.

വിവാഹത്തിന് മുന്നോടിയായി വിവിധ ആഘോഷങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. മംഗള സ്‌നാനം ഉള്‍പ്പെടെയുള്ള ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇരുവരുടെയും കുടുംബാംഗങ്ങള്‍ അടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

വിവാഹ ക്ഷണക്കത്തിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നാഗ ചൈതന്യയുടെയും ശോഭിതയുടെയും കുടുംബത്തിലെ രണ്ട് തലമുറയുടെ പേര് ഉള്‍പ്പെടുത്തിയാണ് ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ ശൈലിയിലുള്ള ക്ഷണക്കത്ത് വളരെ ആകര്‍ഷകമാണ്.

അതേസമയം, ഇവരുടെ വിവാഹം നെറ്റ്ഫ്‌ലിക്‌സ് സ്ട്രീം ചെയ്യുമെന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. നയന്‍താരയുടെ വിവാഹം പോലെ വലിയൊരു തുകയ്ക്ക് നെറ്റ്ഫ്‌ലിക്‌സ് ഇതിന്റെ അവകാശം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാഗ ചൈതന്യയുടെ രണ്ടാമത്തെ വിവാഹമാണിത്. മുമ്പ് സാമന്ത റൂത്ത് പ്രഭുവിനെ വിവാഹം കഴിച്ചിരുന്ന നാഗ ചൈതന്യ 2021ല്‍ സാമന്തയില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു.

#NagaChaitanya, #SobhitaDhulipala, #TeluguCinema, #TollywoodWedding, #IndianWedding

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia