ഒരു ജീവചരിത്രമെഴുതാനുള്ള വിവാദമൊന്നും എന്റെ ജീവിതത്തിലില്ല: ഷാരൂഖ് ഖാന്‍

 


മുംബൈ: (www.kvartha.com 27.06.2017) ബോളീവുഡിലെ മിന്നും താരമായ ഷാരൂഖ് ഖാന്‍ ചലച്ചിത്ര രംഗത്തേയ്ക്ക് എത്താനാഗ്രഹിക്കുന്നവര്‍ക്ക് ഒരു പ്രചോദനമാണ്. എന്നാല്‍ തന്റെ ജീവിതം അത്ര വലിയ കാര്യമൊന്നുമല്ലെന്ന നിലപാടിലാണ് കിംഗ് ഖാന്‍.

ആരെങ്കിലും തന്റെ ജീവചരിത്രമെഴുതിയാല്‍ അതൊരു വിജയഗാഥ മാത്രമായിരിക്കുമെന്ന് ഷാരൂഖ് പറയുന്നു. ഒരു ജീവിത യാത്രയുടെ ചൂരും ചൂടും അതിനുണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു. താനുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ജനങ്ങള്‍ക്ക് ഇന്നും അറിവില്ല. ഷാരൂഖ് പറയുന്നു.

ഞാനുമായി അടുപ്പമുള്ള പലര്‍ക്കുമറിയാം എന്റെ ജീവിതത്തിലെ ഏറ്റവും രസകരമായ കാര്യങ്ങള്‍ ഞാന്‍ ജനങ്ങളുമായി പങ്കുവെച്ചിട്ടില്ലെന്ന്. എന്റെ ജീവിതത്തെ കുറിച്ച് ഞാനെഴുതാതെ അതൊരു നല്ല കൃതിയാകില്ല. മറ്റുള്ളവര്‍ എന്റെ ജീവചരിത്രമെഴുതിയാല്‍ അതൊരു ബോറടിയായി മാറുമെന്നും താരം പറഞ്ഞു.

ഒരു ജീവചരിത്രമെഴുതാനുള്ള വിവാദമൊന്നും എന്റെ ജീവിതത്തിലില്ല: ഷാരൂഖ് ഖാന്‍

വിവാദമായ കാര്യങ്ങളൊന്നും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. വിവാദങ്ങള്‍ ഇല്ലെങ്കില്‍ അതൊരു മുഷിച്ചിലുണ്ടാക്കുന്ന കഥയായിരിക്കുമെന്നും താരം പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Shah Rukh Khan’s journey to stardom can serve as an inspiration for aspiring actors but the superstar does not believe that his life story can be made into a film as it is “not that controversial”.

Keywords: Entertainment, Bollywood, Shah Rukh Khan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia