Wedding | 'ബോഗയ്ന്‍വില്ല' സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി; ഗായിക ഉത്തര കൃഷ്ണയാണ് വധു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു.
● മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം.
● സൈമ അവാര്‍ഡും സുഷിന്‍ നേടിയിരുന്നു.
കൊച്ചി: (KVARTHA) സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം (Sushin Shyam) വിവാഹിതനായി. അന്‍വര്‍ റഷീദിന്റെ സംവിധാന സഹായിയായും ഗായികയുമായ ഉത്തര കൃഷ്ണയാണ് (Uthara Krishna) വധു. അടുത്ത സുഹൃത്തുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. സിനിമാരംഗത്തുനിന്നും ഫഹദ് ഫാസില്‍, നസ്രിയ, ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്‌കര്‍, സംഗീത സംവിധായകന്‍ ദീപക് ദേവ് എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തു.

നിരവധിപ്പേര്‍ ഇരുവര്‍ക്കും ആശംസകളും നേര്‍ന്നിട്ടുണ്ട്. ഇരുവരുടെയും വിവാഹചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തില്‍ സുഷിന്‍ തന്റെ ജീവിത പങ്കാളിയെ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. 'ബോഗയ്ന്‍വില്ല' എന്ന അമല്‍ നീരദ് ചിത്രത്തിലാണ് സുഷിന്‍ അവസാനം സംഗീതം നല്‍കിയത്. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുമെന്ന് ഒരു അഭിമുഖത്തില്‍ സുഷിന്‍ വ്യക്തമാക്കിയിരുന്നു.
'ഈ വര്‍ഷത്തെ എന്റെ അവസാന ചിത്രമായിരിക്കും ബോഗയ്ന്‍വില്ല. ഒരു ചെറിയ ഇടവേള എടുക്കുന്നു. അടുത്ത വര്‍ഷമായിരിക്കും ഞാന്‍ ഇനി പണി തുടങ്ങുക. ഇത് ഏറ്റവും അടിപൊളിയായി വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്,' എന്നായിരുന്നു സുഷിന്റെ വാക്കുകള്‍.
സംഗീത സംവിധാനത്തിലൂടെ വളരെ ചെറിയ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ സുഷിന്‍ ശ്യാം, 2014ല്‍ സപ്തമശ്രീ തസ്‌കരാഃ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതമൊരുക്കിക്കൊണ്ടാണ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഷാനവാസ് ബാവകുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്.
കുമ്പളങ്ങി നൈറ്റിലെ ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം സുഷിന്‍ നേടിയിരുന്നു. കുമ്പളങ്ങി നൈറ്റിനും വരത്തനും സംഗീതം നല്‍കിയതിന് സൈമ അവാര്‍ഡും സുഷിന്‍ നേടിയിരുന്നു.
#sushinshyam #wedding #malayalammusicdirector #uthara #malayalamcinema #music