Allegation | മുകേഷിന് കുരുക്ക്; ലൈംഗിക പീഡന കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്; നടനെതിരെ ഡിജിറ്റല്‍ തെളിവുകളും 

 
Mukesh in Trouble; Police File Charge Sheet in Harassment Case with Digital Evidence
Mukesh in Trouble; Police File Charge Sheet in Harassment Case with Digital Evidence

Photo Credit: Facebook/ Mukesh M

● സാഹചര്യ തെളിവുകൾ, സാക്ഷി മൊഴികൾ എന്നിവയും ശേഖരിച്ചിട്ടുണ്ട്.
● 2010-ലെ സംഭവമാണ് കേസിനാസ്പദം
● കേസിൽ മുകേഷിന് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു


കൊല്ലം: (KVARTHA) നടൻ മുകേഷിനെതിരെ ലൈംഗിക പീഡന കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മുകേഷിനെതിരായ ആരോപണങ്ങൾ തെളിഞ്ഞുവെന്നും ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കുറ്റപത്രത്തിൽ പറയുന്നു.

ആലുവ സ്വദേശിയായ ഒരു നടി 2024 ഓഗസ്റ്റ് 29നാണ് മുകേഷിനെതിരെ പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും 'അമ്മ'യിൽ അംഗത്വം നൽകാമെന്ന് ഉറപ്പുനൽകിയും തന്നെ ലൈംഗികമായി ഉപയോഗിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. 2010-ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

എറണാകുളം മരട് പൊലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. എറണാകുളത്തുള്ള വില്ലയിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നും പിന്നീട് തൃശൂരിൽ വെച്ച് സമാന സംഭവം ആവർത്തിച്ചുവെന്നും പരാതിയിൽ പറയുന്നു. തുടർന്ന് രണ്ട് സ്ഥലങ്ങളിലും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കുറ്റപത്രം തയാറാക്കുകയുമാണ് ചെയ്തത്. ഈ കേസിൽ മുകേഷിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകളും സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രത്തിൽ പറയുന്നു. പരാതിക്കാരിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും ഇമെയിൽ സന്ദേശങ്ങളും തെളിവുകളായിട്ടുണ്ട്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കി. കൊല്ലം എംഎൽഎ കൂടിയായ മുകേഷിനെ പ്രതിക്കൂട്ടിലാക്കുന്ന കുറ്റപത്രം സിപിഎമ്മിനേയും പ്രതിരോധത്തിലാക്കും

ഈ വാർത്ത പങ്കുവെക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. 

Actor Mukesh faces charges of harassment with supporting digital evidence, including WhatsApp and email messages.

#Mukesh #Harassment #DigitalEvidence #MalayalamNews #IndianActor #KeralaNewsNews Categories:
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia