മേതില്‍ ദേവികയെ വിവാഹം ചെയ്ത മുകേഷിനെ കുടുക്കാന്‍ സരിത വീണ്ടും കേരളത്തില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 03.08.2014) പ്രശസ്ത നടന്‍ മുകേഷിന്റെ രണ്ടാം ഭാര്യ നര്‍ത്തകി മേതില്‍ ദേവികയുടെ ദാമ്പത്യം പ്രതിസന്ധിയില്‍. മുകേഷും ദേവികയും തമ്മിലുള്ള വിവാഹ ബന്ധത്തെ ചോദ്യം ചെയ്ത് മുകേഷിന്റെ ആദ്യ ഭാര്യ സരിത ശക്തമായി രംഗത്തെത്തിയതോടെ താന്‍ കുഴപ്പത്തിലായി എന്ന തോന്നലാണ് ദേവികയ്‌ക്കെന്ന് സിനിമാ വൃത്തങ്ങളില്‍ അഭ്യൂഹം വ്യാപകം.

സരിതയുമായുള്ള വിവാഹ ബന്ധം നിയമപരമായി വേര്‍പെടുത്തി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ദേവകിയെ മുകേഷ് വിവാഹം ചെയ്തത്. അതിന് തൊട്ടുപിന്നാലെ രണ്ടാം വിവാഹത്തെ ചോദ്യം ചെയ്ത് സരിത കോടതിയെ സമീപിച്ചിരുന്നു, അതിന്മേല്‍ കോടതി വിശദീകരണം ചോദിച്ചപ്പോള്‍ താന്‍ സരിതയെ നിയമപരമായി വിവാഹ മോചനം ചെയ്തുവെന്നാണ് മുകേഷ് മറുപടി നല്‍കിയത്. എന്നാല്‍ വിവാഹ ബന്ധം ഒഴിയാനുള്ള നോട്ടീസ് തനിക്ക് അയച്ചുവെന്ന് വരുത്തി തന്നെയും കോടതിയെയും ഒരേപോലെ കബളിപ്പിക്കുകയാണ് മുകേഷ് ചെയ്തതെന്നാണ് സരിതയുടെ പുതിയ ആരോപണം. ഇത് ചൂണ്ടിക്കാട്ടി സരിത എറണാകുളം കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കുടുംബ കോടതി ഇരുവരെയും വിളിച്ചുവരുത്തിയിരുന്നു. പ്രശ്‌നം രമ്യമായി പരിഹരിക്കാനാകുമോ എന്ന് നോക്കാന്‍ ഇരുവര്‍ക്കും കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഈ മാസം 27ന് കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ജൂണിലാണ് എറണാകുളം കുടുംബ കോടതി മുകേഷിന് ഏകപക്ഷീയമായ വിവാഹ മോചനം അനുവദിച്ചത്. കോടതി അയച്ച നോട്ടീസില്‍ സരിതയുടെ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ കോടതി തനിക്ക് നോട്ടീസ് അയച്ചത് തന്റെ ചെന്നൈയിലെ വിലാസത്തിലാണെന്നും വര്‍ഷങ്ങളായി താനും മക്കളും ദുബൈയിലാണെന്നും പുതിയ ഹര്‍ജിയില്‍ സരിത ചൂണ്ടിക്കാട്ടുന്നു.

ചെന്നൈയിലെ വിലാസത്തില്‍ താമസക്കാരി ഇല്ലെന്ന് അറിയിച്ച് കോടതിയില്‍ നോട്ടീസ് മടങ്ങിയെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് മുകേഷിന് വിവാഹ മോചനം അനുവദിച്ചത്. ചെന്നൈ വിലാസത്തില്‍ നോട്ടീസ് അയച്ചതും അത് മടങ്ങിയതും മുകേഷിന്റെ തന്ത്രമായിരുന്നുവെന്ന് സരിത ഇപ്പോഴത്തെ ഹര്‍ജിയില്‍ കോടതിയോട് പറയുന്നു. സരിതയും മക്കളായ ശ്രാവണ്‍, തേജസ് എന്നിവരുമാണ് കുടുംബ കോടതി ജഡ്ജി പി. മോഹന്‍ദാസ് മുമ്പാകെ കഴിഞ്ഞ ദിവസം ഹാജരായത്. 1988 സെപ്റ്റംബര്‍ രണ്ടിന് വിവാഹിതരായ മുകേഷും സരിതയും വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യത്തിന് ശേഷം വേര്‍പിരിഞ്ഞ് ജീവിക്കുകയായിരുന്നു. എന്നാല്‍ മേതില്‍ ദേവികയെ മുകേഷ് വിവാഹം ചെയ്തതോടെയാണ് സരിത - മുകേഷ് ബന്ധം തകര്‍ന്ന വിവരം പുറത്തായത്.

എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കാതെ മുന്നോട്ട് പോവുകയായിരുന്നു ഇരുവരും. മുകേഷിന്റെ സ്വത്തിന്‍മേല്‍ തനിക്കും മക്കള്‍ക്കുമുള്ള അവകാശം സാധിച്ച് കിട്ടാനുള്ള നിയമപരമായ നീക്കങ്ങളുടെ തുടക്കമായാണ് ഇപ്പോഴത്തെ ഹര്‍ജിയെ സരിത കാണുന്നത് എന്നാണ് സൂചന. സരിതയ്ക്ക് വേണ്ടി പ്രമുഖ അഭിഭാഷകരായ ഡിജി കെ. ദാസും പി.കെ രാധികയുമാണ് കേസ് നടത്തുന്നത്. ആഗസ്റ്റ് 27ന് കേസ് വീണ്ടും പരിഗണിക്കുന്നതിന് മുമ്പായി ഒത്തുതീര്‍പ്പ് ധാരണ ഉണ്ടാക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

അതേസമയം സരിതയുമായുള്ള വിവാഹ ബന്ധം നിയമപരമായി പൂര്‍ണമായും വിച്ഛേദിച്ചു കഴിഞ്ഞതാണെന്നും മറ്റു ചിലരുടെ പ്രേരണയ്ക്ക് വഴങ്ങിയാണ് പൊടുന്നനെ മക്കളെയും കൂട്ടി സരിത രംഗത്തിറങ്ങിയിരിക്കുന്നതെന്നും മുകേഷുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ആരോപിക്കുന്നു. അഡ്വ. ജിയോ പോളാണ് മുകേഷിന് വേണ്ടി ഹാജരാകുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

മേതില്‍ ദേവികയെ വിവാഹം ചെയ്ത മുകേഷിനെ കുടുക്കാന്‍ സരിത വീണ്ടും കേരളത്തില്‍

Keywords : Kerala, Entertainment, Mukesh, Court, Wife, Divorce, Kerala, Methil Revathi, Saritha, Actor, Mukesh - Devika wedding: Saritha approaches court.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script