കാളി ക്ഷേത്രത്തില്‍ ഷൂ ധരിച്ച് സല്‍മാന്‍ ഖാനും ഷാരൂഖും; താരങ്ങള്‍ക്കെതിരെ ഹിന്ദു മഹാസഭ കോടതിയില്‍

 


മുംബൈ: (www.kvartha.com 16.0.2016) ബോളീവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനുമെതിരെ ഹിന്ദു മഹാസഭ കോടതിയില്‍. ഒരു റിയാലിറ്റി ഷോയ്ക്കിടയില്‍ താരങ്ങള്‍ ഷൂധരിച്ച് കാളി ക്ഷേത്രത്തില്‍ കയറിയെന്നാണ് സംഘടനയുടെ ആരോപണം. റിയാലിറ്റി ഷോ സംഘടിപ്പിച്ച ടിവി ചാനലിനുമെതിരെ പരാതിയുണ്ട്.

കളേഴ്‌സ് ചാനലില്‍ സം പ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയ്ക്കിടയിലാണ് സംഭവം. ഇതില്‍ കാളി ക്ഷേത്രത്തിന് സമാനമായ സ്ഥലത്ത് താരങ്ങള്‍ ഷൂധരിച്ച് നില്‍ക്കുന്നുണ്ട്. ഇക്കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇതിന്റെ സം പ്രേഷണം.

മീററ്റ് എസ്.എസ്.പിക്കും ജില്ല മജിസ്‌ട്രേറ്റിനും ഇത് സംബന്ധിച്ച് പരാതി നല്‍കിയതായി ഹിന്ദു മഹാസഭ പ്രസിഡന്റ് ഭാരത് രാജ്പുത് പറഞ്ഞു. കൂടാതെ ടിവി ചാനലിനും ഇമെയില്‍ അയച്ചിട്ടുണ്ട്. ക്ഷേത്രങ്ങളില്‍ ചെരിപ്പ് ധരിച്ച് കയറുന്നത് മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും രാജ്പുത് പറഞ്ഞു.
കാളി ക്ഷേത്രത്തില്‍ ഷൂ ധരിച്ച് സല്‍മാന്‍ ഖാനും ഷാരൂഖും; താരങ്ങള്‍ക്കെതിരെ ഹിന്ദു മഹാസഭ കോടതിയില്‍

SUMMARY: A local court here today accepted a plea by Hindu Mahasabha against Bollywood superstars Salman Khan, Shah Rukh Khan and a private TV channel for purportedly showing the actors inside a temple wearing shoes during a reality show. The court has fixed the date for hearing on January 18.

Keywords: Salman Khan, Shah Rukh KHan, Hindu Mahasabha,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia