Cinema | മോഹന്‍ലാലിന് ഇരട്ടി സന്തോഷം; എമ്പുരാന്‍ ആവേശത്തില്‍ മായയുടെ പിറന്നാള്‍

 
Mohanlal's Double Joy; Vismaya's Birthday Amidst Empuraan's Release Hype
Mohanlal's Double Joy; Vismaya's Birthday Amidst Empuraan's Release Hype

Photo Credit: Facebook/Mohanlal

● 750ല്‍ ഏറെ സ്‌ക്രീനുകളിലാണ് കേരളത്തില്‍ എമ്പുരാന്‍ പ്രദര്‍ശിപ്പിക്കുന്നത്.
● തിയേറ്ററില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.
● ആദ്യദിനം 50 കോടി ഓപണിംഗ് നേടുന്ന ചിത്രമായി എമ്പുരാന്‍ മാറി.

കൊച്ചി: (KVARTHA) മലയാളികള്‍ ഒന്നടങ്കം കാത്തിരുന്ന മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് തിയേറ്ററുകളില്‍. 750ല്‍ ഏറെ സ്‌ക്രീനുകളിലാണ് കേരളത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അല്‍പം മുമ്പാണ് ആദ്യ പ്രദര്‍ശനം ആരംഭിച്ചത്. കൊച്ചിയില്‍ ആദ്യ ഷോ കാണാന്‍ ആരാധകര്‍ക്കൊപ്പം മോഹന്‍ലാലും പൃഥ്വിരാജും കുടുംബവും അണിയറ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ രാവിലെ തന്നെ കവിത തിയറ്ററില്‍ എത്തിയിരുന്നു. 

തിക്കും തിരക്കും മൂലമുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത സുരക്ഷയാണ് പൊലീസ്  ഒരുക്കിയിട്ടുള്ളത്. റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ഒരു ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു എമ്പുരാന്‍. മലയാളത്തിലെ ആദ്യമായി ആദ്യദിനം 50 കോടി ഓപണിംഗ് നേടുന്ന ചിത്രമായി എമ്പുരാന്‍ മാറി. അതും റിലീസിന് തലേദിവസം എന്നതും ശ്രദ്ധേയമാണ്. 

ഇതിനിടെ മോഹന്‍ലാലിന് വ്യാഴാഴ്ച ഇരട്ടി സന്തോഷമാണ്. തന്റെ മകള്‍ വിസ്മയ (മായ) മോഹന്‍ലാലിന്റെ പിറന്നാള്‍ കൂടിയാണ്. മായയുടെ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. പുലര്‍ച്ചെ തന്നെ വിസ്മയയ്ക്ക് ആശംസ അറിയിച്ച് കൊണ്ടുള്ള പോസ്റ്റും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു. 

'ജന്മദിനാശംസകള്‍, മായക്കുട്ടി. ഓരോ ദിവസവും നിന്റെ സ്വപ്നങ്ങള്‍ നിറവേറ്റുന്നതിലേക്ക് നിന്നെ അടുപ്പിക്കുകയും നിന്റെ ജീവിതത്തില്‍ സന്തോഷവും ചിരിയും നിറയ്ക്കുകയും ചെയ്യട്ടെ. നിന്നെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുകയാണ്. നിന്നെ എന്നും എപ്പോഴും സ്‌നേഹിക്കുന്നു, അച്ചാ', എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. പിന്നാലെ അച്ഛനും മകള്‍ക്കും സന്തോഷത്തിന്റെ ദിനമെന്ന കമന്റുമായി നിരവധി പേര്‍ താരപുത്രിക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തി. 

മാര്‍ഷ്യല്‍ ആട്സിലും, ക്ലേ ആര്‍ട്സിലും എഴുത്തും ഒക്കെയാണ് വിസ്മയയുടെ അഭിരുചികള്‍. നേരത്തെ കുങ് ഫു, തായ് ആയോധന കലകള്‍ അഭ്യസിക്കുന്ന പോസ്റ്റുകള്‍ വിസ്മയ പങ്കുവച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2021ല്‍ വിസ്മയ എഴുതിയ 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ്' എന്ന പുസ്തകത്തിന് പ്രശംസയുമായി അമിതാഭ് ബച്ചന്‍ അടക്കം രംഗത്ത് എത്തിയിരുന്നു. അച്ഛനെയോ സഹോദരന്‍ പ്രണവിനെ പോലയോ വിസ്മയയ്ക്ക് സിനിമയോട് താല്പര്യമില്ല.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?

Mohanlal's film Empuraan released amidst huge fan excitement, coinciding with his daughter Vismaya's birthday. The film set a record with a 50 crore opening. Mohanlal shared birthday wishes for Vismaya on Facebook.

#Empuraan, #Mohanlal, #VismayaBirthday, #MalayalamCinema, #MovieRelease, #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia