Devadoothan | ദേവദൂതന്‍ റീ റിലീസ്; 26 ന് തിയറ്ററുകളിലെത്തും; ട്രെയിലര്‍ പുറത്ത്
കൊച്ചി: (KVARTHA) തിയറ്ററുകളില്‍ (Theater) ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായ മോഹന്‍ലാല്‍ (Mohanlal) ചിത്രമാണ് (Film) ദേവദൂതന്‍ (Devadoothan). ഇപ്പോഴിതാ പുറത്തിറങ്ങി 24 വര്‍ഷങ്ങള്‍ക്കുശേഷം ആധുനിക മികവില്‍ ചിത്രം റിലീസിന് (Release) ഒരുങ്ങുകയാണ്. റിലീസിനോട് അനുബന്ധിച്ചുള്ള ട്രെയിലര്‍ (Trailor) അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
റിലീസ് കാലഘട്ടത്തില്‍ പരാജയപ്പെട്ട് പോയെങ്കിലും പ്രണയനൊമ്പരങ്ങളുടെ നീറ്റലുള്ള ചിത്രത്തിലെ പാട്ടുകള്‍ മലയാളി പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തിരുന്നു. വിദ്യാസാഗറിന്റെ സംഗീതമാണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണം. ഇന്നും മലയാളികളുടെ കാതുകളില്‍ ഒഴുകിയെത്തുന്ന വിദ്യാസാഗറിന്റെ മാന്ത്രിക സംഗീതം ആരാധകര്‍ക്ക് തിയറ്ററുകളില്‍ നിന്നും അനുഭവിക്കാം.
സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നടന്‍ മോഹന്‍ലാല്‍ കാഴ്ചവെച്ച പ്രകടനം പകരം വയ്ക്കാനില്ലാത്തതാണെന്ന് എടുത്ത് പറയണം. നടന്‍ വിനീതിന്റെയും ജയപ്രദയുടെയും കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുരളി, ജഗതി ശ്രീകുമാര്‍, ജഗദീഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി അരങ്ങിലെത്തിയത്.
രഘുനാഥ് പലേരിയാണ് ഈ ചിത്രത്തിന്റെ രചയിതാവ്. 1998ല്‍ ഷൂടിങ് ആരംഭിച്ച 'ദേവദൂതന്‍' 2000 ഡിസംബര്‍ 22നാണ് തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ കാലം തെറ്റിയിറങ്ങിയ സിനിമ പോലെ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ ദേവദൂതന്‍ തിയറ്ററുകളില്‍ നിന്നും മടങ്ങുകയായിരുന്നു. ഇപ്പോള്‍ വീണ്ടും ചിത്രം 26ന് തിയറ്ററുകളിലെത്തും. റി മാസ്റ്റേര്‍ഡ് റി എഡിറ്റഡ് പതിപ്പാണ് തിയറ്ററുകളിലെത്തുക. ക്ലാസിക് റൊമാന്‍സ് ഹൊറര്‍ ചിത്രം പുതിയ സാങ്കേതിക മികവോടെ കാണാനുള്ള ആവേശത്തില്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
പുറത്തിറങ്ങി 24 വര്‍ഷങ്ങള്‍ക്കുശേഷവും ദേവദൂതന്‍ സിനിമയുടെ പ്രിന്റ് ഇപ്പോഴും ഉള്ളതില്‍നിന്ന് സിനിമയ്‌ക്കൊരു ഭാഗ്യമുണ്ടെന്ന് കരുതാമെന്ന് ചിത്രത്തിന്റെ റീ റിലീസിന് മുന്നോടിയായുള്ള 4 കെ ട്രെയിലര്‍ ലോന്‍ജില്‍ നടന്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.