സിനിമാ സ്വപ്നവുമായി നടന്നവരെ ചേർത്തു പിടിച്ച് ഗ്രൂപ്പുണ്ടാക്കി, ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലൂടെ ‘മിറാക്കിൾ’ എന്ന ഹൃസ്വ ചിത്രം നിർമ്മിച്ച് എല്ലാവരേയും ഞെട്ടിച്ചു, അതേ കൂട്ടായ്മ സൊസൈറ്റി രൂപീകരിച്ച് തിരക്കഥാ പരിശീലനവുമായി സ്‌കൂളിലേക്കിറങ്ങി; മലയാള സിനിമയുടെ ഭാവി വാഗ്ദാനമായ ‘ഗോഡ്സ് ഓൺ സിനിമാ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി’ ജനശ്രദ്ധ നേടുന്നത് ഇങ്ങനെ
Jan 27, 2017, 08:58 IST
കൊച്ചി: (www.kvartha.com 27.01.2017) മനസ്സിൽ സിനിമയുമായി ഊരു ചുറ്റുന്ന ഒരു കൂട്ടം ആളുകൾ, ഒരു സിനിമയിലെങ്കിലും തല കാണിക്കണമെന്നും തങ്ങളുടെ മനസ്സിലുള്ള കഥകളെ സിനിമയാക്കണമെന്നും അവർ മോഹിച്ചു. സ്വപ്ന സാക്ഷാത്ക്കാരത്തിനായി അവർ വാതിലുകൾ മുട്ടാൻ തുടങ്ങി. ഒന്നും തുറന്നില്ലെന്ന് മാത്രമല്ല ഇടക്ക് ചിലർ പലരുടെയും ചതിക്കുഴിയിൽ വീണ് പോകുകയും ചെയ്തു. പക്ഷെ അവർ തളർന്നില്ല, തകർന്നില്ല, സ്വപ്നം കാണുന്നത് തെറ്റല്ലെന്ന് അവർ വിശ്വസിച്ചു. അത് കൊണ്ട് തന്നെ നിരാശരാകാതെ അവർ പരിശ്രമിച്ച് കൊണ്ടേയിരുന്നു . അങ്ങനെ അവർക്കൊരു പിടി വള്ളി കിട്ടി.
ചെറുപ്പക്കാരുടെ സങ്കടങ്ങൾ കേട്ടറിഞ്ഞ് അവരുടെ ആഗ്രഹങ്ങൾ മനസ്സിലാക്കിയ സോണി കല്ലറക്കൽ എന്ന മാധ്യമ പ്രവർത്തകൻ സിനിമ സ്വപ്നങ്ങളുമായി നടക്കുന്ന യുവതി യുവാക്കൾക്ക് വേണ്ടി ഒരു ഫെയ്‌സ്ബുക്ക് കൂട്ടായ്മ സംഘടിപ്പിക്കാം എന്നൊരാശയം മുന്നോട് വെച്ചു. അവിശ്വസനീയമായിരുന്നു ആ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിന് ലഭിച്ച പ്രതികരണം!. ബംഗളൂരു, ചെന്നൈ, തുടങ്ങി ഇന്ത്യയിൽ നിന്ന് മാത്രമല്ല അങ്ങ് അമേരിക്ക, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വരെ ആളുകൾ വിളിക്കുകയും ചേർന്ന് പ്രവർത്തിക്കാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു.
2016 ഡിസംബറിൽ ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലൂടെ സംഘടിച്ച 25 ഓളം ആളുകൾ കൊച്ചിയിൽ ഒരുമിച്ച് കൂടി. അഞ്ച് വയസ്സുള്ള ഡിയോണും , ജിംനയും മുതൽ 60 വയസ്സുള്ള മേഴ്‌സി ടീച്ചർ വരെ ഈ കൂട്ടായ്മയിലെ അംഗങ്ങളാണെന്നുള്ളത് ഗ്രൂപ്പിനേയും ഇതിന്റെ സംഘാടകരേയും ആവേശഭരിതരാക്കി. ആ ആവേശത്തിൽ അവിടെ വെച്ച് ഗ്രൂപ് അംഗങ്ങൾ ഒരു ഹൃസ്വ ചിത്രം നിർമ്മിക്കാൻ തീരുമാനിച്ചു. അതായിരുന്നു ‘മിറാക്കിൽ’. ചിത്രത്തിൻറെ കഥയും തിരക്കഥയും തുടങ്ങി അഭിനയിച്ചവരും ക്യാമറ കൈകാര്യം ചെയ്തവരും നിർമ്മിക്കാനാവശ്യമായ പണം സംഭാവന ചെയ്തതുമെല്ലാം ഇതേ ഗ്രൂപ് അംഗങ്ങളായിരുന്നു എന്നത് ഗ്രൂപ്പിന്റെ ശക്തി തെളിയിക്കുന്നു.
‘മിറാക്കിൽ’ സിനിമയുടെ വിജയത്തിന് ശേഷം പുതിയ ചുവട് വെപ്പുമായി അതേ ഫെയ്‌സ്ബുക്ക് കൂട്ടായ്മ ‘ഗോഡ്സ് ഓൺ സിനിമ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി’ എന്നൊരു സംഘടനക്ക് രൂപം നൽകി. സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഹൃസ്വ ചിത്ര പരിശീലനം നൽകുക, തിരക്കഥാ ക്ളാസുകൾ നടത്തുക തുടങ്ങിയവയായിരുന്നു പ്രധാന ലക്‌ഷ്യം. ആ ലക്ഷ്യ പൂർത്തീകരണത്തിന്റെ ആദ്യ കാൽവെപ്പായിരുന്നു 2017 ജനുവരി 18 ന് കോട്ടയം മുണ്ടക്കലിലുള്ള സെന്റ് ജോസഫ് സെൻട്രൽ സ്‌കൂളിലെ വിദ്യാർത്ഥികളുമായി ചിന്നാർ വന്യ ജീവി സങ്കേതത്തിലേക്ക് നടത്തിയ പ്രകൃതി പഠന ക്യാമ്പും ഹ്രസ്വ ചിത്ര പരിശീലനവും. തിരക്കഥാ പരിശീലനം , സിനിമാ നിർമ്മാണം, ക്യാമറ കൈകാര്യം ചെയ്യൽ, ഷോർട്ട് ഫിലിം പ്രദർശനം, കുട്ടികളുടെ കലാ പരിപാടികൾ, ട്രക്കിംഗ് തുടങ്ങിയ പ്രോഗ്രാമുകൾ ക്യാമ്പിന്റെ ഭാഗമായി ഒരുക്കി. ഫോറസ്ററ് ഓഫിസർമാരായ മനീഷ്, സഞ്ജയ് എന്നിവർ ചേർന്ന് ക്യാമ്പ് ഉത്‌ഘാടനം ചെയ്തു. സ്‌കൂൾ അധ്യാപകനായ നജിമോൻ, അധ്യാപികയായ സിസ്റ്റർ അന്നാ പോൾ, സോണി കല്ലറക്കൽ, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രശസ്ത സംവിധായകൻ സൈനു പള്ളിത്താഴത്തിന്റെ സാന്നിദ്ധ്യം വിദ്യാർത്ഥികൾക്കും സംഘാടകർക്കും ഊർജം പകർന്നു.
തുടർന്ന് കുട്ടികളെ നാല് ഗ്രൂപ്പായി തിരിച്ച് അവരെക്കൊണ്ട് നാല് വ്യത്യസ്ത തിരക്കഥകൾ എഴുതിപ്പിച്ചു. ‘പൊതിച്ചോർ’ എന്ന ആശയത്തെ കുട്ടികൾ തന്നെ തിരക്കഥയാക്കി അവർ തന്നെ അണിയറയിലും അരങ്ങിലും പ്രവർത്തിച്ച് സിനിമയാക്കി മാറ്റി. രഞ്ജിത്ത് എ.കെ കണ്ണൂർ, ജോഷി സെബാസ്റ്റ്യൻ കട്ടപ്പന , മുബ്‌നാസ് കൊടുവള്ളി, ആഷിക് അബ്ദുല്ല മൂവാറ്റുപുഴ, വിബീഷ് കോഴിക്കോട് , ജമാൽ റാഷി, ഷിജു വയനാട്, ജഗത് ഗുരു തുടങ്ങിയവർ കുട്ടികൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി. കുട്ടികളുടെ തന്നെ മറ്റൊരു തിരക്കഥയായ ‘വെളിച്ചം’ ഉടൻ ഷൂട്ടിങ് തുടങ്ങാനും സൊസൈറ്റി തീരുമാനിച്ചു .
കുട്ടികളെ തിരക്കഥാ രചനയും ഷോർട് ഫിലിം നിർമ്മാണവും പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും സംഘടനയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ‘ഗോഡ്സ് ഓൺ സിനിമാ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി’ തീരുമാനിച്ചിട്ടുണ്ട്. ‘ഇനി നിങ്ങളുടെ സ്വപ്നങ്ങൾ ഞങ്ങളുടേയും കൂടിയാണ്’’ എന്നാണ് സൊസൈറ്റിയുടെ മുദ്രാവാക്യം. സൊസൈറ്റിയുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക.
Mobile: 9496226485, 9446202867, 9495763807
Email : mail2sonykjoseph@gmail.com
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Also Read
ഫേസ്ബുക്ക് 'മിറാക്കിള്‍' ഗാനം നിങ്ങള്‍ക്ക് കേള്‍ക്കാം...
'മിറാക്കിളുമായി' ഫേസ്ബുക്ക് സുഹൃത്തുക്കള്‍ വരുന്നു
Summary : Miracle produced FB team now God's own Cinema & Charitable Society give preference as teaching script writing, shooting and short film production. The Name Miracle was familiar to FB group that this short film was done by some Facebook friends.They started their aim now to develop students in the school and colleges for script writing and filming for that these group start charity society name God'Own Cinema & Charity Society.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.