'സൗന്ദര്യയുടെ കൂടെ ഞാനും മരിക്കേണ്ടതായിരുന്നു'; വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തി മീന


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 'രാഷ്ട്രീയത്തിൽ താൽപര്യമില്ലാത്തതുകൊണ്ട് യാത്രയിൽ നിന്ന് ഒഴിഞ്ഞുമാറി.'
● 2004 ഏപ്രിൽ 17-ന് ഒരു വിമാനാപകടത്തിലാണ് സൗന്ദര്യ മരിച്ചത്.
● ബിജെപിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോഴായിരുന്നു അപകടം.
● വിമാനം ടേക്ക് ഓഫ് ചെയ്ത് അഞ്ച് മിനിറ്റിനുള്ളിൽ തകർന്നുവീണു.
കൊച്ചി: (KVARTHA) തെന്നിന്ത്യൻ സിനിമയിൽ തിളങ്ങിനിന്ന താരമായിരുന്നു സൗന്ദര്യ. 2004 ഏപ്രില്‍ 17-ന് ഉണ്ടായ വിമാനാപകടത്തിലാണ് സൗന്ദര്യ ദാരുണമായി കൊല്ലപ്പെട്ടത്. ഇപ്പോൾ, വർഷങ്ങൾക്ക് ശേഷം സൗന്ദര്യയുടെ അടുത്ത സുഹൃത്തും സഹതാരവുമായിരുന്ന നടി മീന, അന്ന് താനും സൗന്ദര്യയോടൊപ്പം യാത്ര ചെയ്യേണ്ടതായിരുന്നുവെന്ന് വെളിപ്പെടുത്തി. തനിക്ക് രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയതുകൊണ്ടാണ് താൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും മീന പറഞ്ഞു.

'ആരോഗ്യകരമായ മത്സരമായിരുന്നു ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത്. സൗന്ദര്യ വളരെയധികം കഴിവുള്ളവളായിരുന്നു. എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. അവളുടെ മരണവാര്‍ത്ത എന്നെ ഞെട്ടിച്ചു. ഇന്നും ആ ഞെട്ടലില്‍ നിന്നും ഞാന്‍ പൂർണ്ണമായും കരകയറിയിട്ടില്ല', ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ മീന പറഞ്ഞു. 'അപകടം സംഭവിച്ച ദിവസം ഞാന്‍ സൗന്ദര്യയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോകേണ്ടതായിരുന്നു. എന്നേയും അവര്‍ ക്ഷണിച്ചിരുന്നു. പക്ഷെ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പ് പ്രചരണത്തിലും താല്‍പര്യം ഇല്ലാതിരുന്നതിനാല്‍ ഞാൻ ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് ഒഴിവായി. പിന്നെ സംഭവിച്ചത് കേട്ട് ഞാൻ തകര്‍ന്നുപോയി'.
സിനിമാലോകത്തെ ഞെട്ടിച്ച അപ്രതീക്ഷിത മരണം
2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സൗന്ദര്യ അന്നത്തെ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നത്. ബിജെപിക്ക് വേണ്ടി പ്രചാരണം നടത്താൻ അയല്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ കരിംനഗറിലേക്ക് പോകുകയായിരുന്നു സൗന്ദര്യ. ബെംഗളൂരുവിലെ ജക്കൂർ എയർഫീൽഡിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് അഞ്ച് മിനുട്ടിനുള്ളിൽ ഈ ചെറുവിമാനം പൊട്ടിത്തെറിച്ച് ബെംഗളൂരുവിനടുത്തുള്ള കാർഷിക ശാസ്ത്ര സർവകലാശാലയുടെ ക്യാമ്പസിൽ തകർന്നു വീഴുകയായിരുന്നു. സൗന്ദര്യ അടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അന്ന് മരണപ്പെട്ടു. സൗന്ദര്യ എന്നറിയപ്പെടുന്ന സൗമ്യ സത്യനാരായണ എന്ന നടിക്ക് മരിക്കുമ്പോൾ വെറും 32 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കമൻ്റ് ചെയ്യുക.
Article Summary: Actress Meena shares a stunning truth about Soundarya's death.
#Soundarya #Meena #Actress #Accident #IndianCinema #News