മാസ്‌ക് കൊക്കില്‍ കുരുങ്ങി ഭക്ഷണം പോലും കഴിക്കാനാകാതെ അവശനിലയില്‍ കൊക്ക്; രക്ഷകനായി ഹോടെലുടമ
Jan 16, 2022, 13:59 IST
കോഴിക്കോട്: (www.kvartha.com 16.01.2022) മാസ്‌ക് കൊക്കില്‍ കുരുങ്ങി ഭക്ഷണം പോലും കഴിക്കാനാകാതെ അവശനിലയിലായ കൊക്കിന് രക്ഷകനായി ഹോടെലുടമ. താമരശ്ശേരി അമ്പായത്തോട്ടിലെ റഹ് മാനിയ ഹോടെലുടമ ആലിയാണ് മാസ്‌ക് കുരുങ്ങി അവശനിലയിലായ കൊക്കിനെ തന്റെ കടയുടെ പിന്നില്‍ കണ്ടെത്തുന്നത്.
മാസ്‌ക് കുടുങ്ങിയതോടെ ഭക്ഷണം പോലും കഴിക്കാന്‍ കഴിയാതെ കൊക്ക് ബുദ്ധിമുട്ടുന്ന ദയനീയ കാഴ്ചയായിരുന്നു ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് രക്ഷപ്പെടുത്താന്‍ നാല് ദിവസം ശ്രമിച്ചെങ്കിലും പിടികൂടാന്‍ സാധിച്ചിരുന്നില്ല. അഞ്ചാം നാള്‍ കെണിയൊരുക്കി പിടികൂടി ഏറെ പ്രയാസപ്പെട്ടാണ് കൊക്കിന്റെ കൊക്കില്‍ ചുറ്റി കിടന്ന മാസ്‌ക് ഊരിയെടുത്ത് മാറ്റിയതെന്ന് ആലി പറയുന്നു.
സഹായത്തിനായി ആലിയുടെ ഭാര്യയും കൂടെയുണ്ടായിരുന്നു. ഇതോടെ ജീവന്‍ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് കൊക്ക് പറന്നകന്നത്. അലക്ഷ്യമായി വലിച്ചെറിഞ്ഞ ഡിസ്‌പോസബിള്‍ മാസ്‌കാണ് കൊക്കില്‍ കുരുങ്ങി കൊക്കിന് ഭക്ഷണം പോലും കഴിക്കാനാകാത്ത സ്ഥിതിയിലായത്.
Keywords: News, Top-Headlines, Trending, Kozhikode, Kerala, Entertainment, Mask, Help, Bird, Mask tightened egrets throat man rescued. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.