വിവാഹവാര്‍ത്തയോട് മൗനം പാലിക്കാനുള്ള കാരണം വെളിപ്പെടുത്തി മഞ്ജു വാര്യര്‍

 



കൊച്ചി: (www.kvartha.com 01.01.2017) ദിലീപ് കാവ്യ വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെ ഉയര്‍ന്നുവന്ന മറ്റൊരു വാര്‍ത്തയായിരുന്നു ദിലീപിന്റെ മുന്‍ ഭാര്യയും ചലച്ചിത്ര നടിയുമായ മഞ്ജു വാര്യരുടെ വിവാഹം. പലരും സോഷ്യല്‍ മീഡിയയിലൂടെ താരത്തോട് ചോദ്യങ്ങള്‍ ഉന്നയിച്ചുവെങ്കിലും അവര്‍ മൗനം പാലിക്കുകയായിരുന്നു.

എന്നാലിപ്പോള്‍ ആദ്യമായി മഞ്ജു വാര്യര്‍ തന്റെ വിവാഹവാര്‍ത്തയോട് പ്രതികരിച്ചു. പ്രതികരണം അര്‍ഹിക്കാത്ത വാര്‍ത്ത ആയതിനാലാണ് വാര്‍ത്തയോട് പ്രതികരിക്കാതിരുന്നതെന്ന് അവര്‍ പറഞ്ഞു. അഭിനയിക്കാതെ വീട്ടില്‍ ഒതുങ്ങിക്കൂടിയ സമയത്തും കേരളത്തിലെ ആളുകളുടെ സ്‌നേഹവും പിന്തുണയും തനിക്കൊപ്പമുണ്ടായിരുന്നുവെന്ന് മഞ്ജു പറയുന്നു.

ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു ഇങ്ങനെ പറഞ്ഞത്. സോണി ആന്റണി സംവിധാനം ചെയ്യുന്ന 'കെയര്‍ ഓഫ് സൈറാബാനു'വിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിക്കുന്നത്.
വിവാഹവാര്‍ത്തയോട് മൗനം പാലിക്കാനുള്ള കാരണം വെളിപ്പെടുത്തി മഞ്ജു വാര്യര്‍

Keywords: Entertainment, Manju Warrior, Wedding
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia