Clarification | 'പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ല'; മണിയന്‍പിള്ള രാജുവിന് സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തി മകന്‍ നിരഞ്ജന്‍


● 'അച്ഛന് കാന്‍സര്‍ ആയിരുന്നു.'
● 'തൊണ്ടയിലായിരുന്നു അര്‍ബുദം.'
● 'കീമോയും റേഡിയേഷനുമെല്ലാം കഴിഞ്ഞു.'
കൊച്ചി: (KVARTHA) നടന്‍ എന്നതിലുപരി നിര്‍മ്മാതാവും കൂടിയാണ് 69 വയസ്സുകാരനായ മണിയന്‍ പിള്ള രാജു. 1975-ല്‍ പുറത്തിറങ്ങിയ ശ്രീകുമാരന്‍ തമ്പിയുടെ മോഹിനിയാട്ടമാണ് അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രം. പിന്നീട് 1981-ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത മണിയന്‍പിള്ള അഥവാ മണിയന്‍പിള്ളയാണ് നായകനായി അഭിനയിച്ച ചിത്രം.
തനിക്ക് ലഭിച്ച ഹാസ്യ കഥാപാത്രങ്ങളെ മികവുറ്റതാക്കിക്കൊണ്ടാണ് പിന്നീട് രാജു മലയാള സിനിമയില്‍ ഇടം ഉറപ്പിച്ചത്. 1982ലെ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ചിരിയോ ചിരി എന്ന സിനിമയിലൂടെ ഹാസ്യകഥാപാത്രങ്ങള്‍ക്ക് തന്റേതായ ഒരു രീതി സൃഷ്ടിച്ച് രാജു മലയാള സിനിമയില്‍ സജീവമായി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമകളില്‍ രാജൂ നായകനായും സഹനായകനായും ഒക്കെ മലയാള സിനിമയില്‍ നിറഞ്ഞുനിന്നു.
മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന ചിത്രത്തിലായിരുന്നു ആദ്യമായി നായകനായത്. അതിന് ശേഷമാണ് മണിയന്‍പിള്ള രാജു എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. എന്നാല്‍ സുധീര്‍ കുമാര്‍ എന്നാണ് അദ്ദേഹത്തിന്റെ യാതാര്‍ത്ഥ പേര്. മല്ലിക സുകുമാരന്റെ സ്‌കൂള്‍ മേറ്റ് കൂടിയാണ് അദ്ദേഹം. മല്ലിക സുകുമാരന്‍ ആണ് രാജു സിനിമയില്‍ എത്താന്‍ നിമിത്തമായത്.
മോഹന്‍ലാല്‍ മമ്മൂട്ടി എന്നിവര്‍ക്കൊപ്പം തിളങ്ങിയ രാജുവിന് ഇരുവരുമായി അടുത്തബന്ധമാണ്. 250-ലധികം മലയാള സിനിമകളില്‍ അഭിനയിച്ച രാജു ചലച്ചിത്ര നിര്‍മാണ രംഗത്തും സജീവ സാന്നിധ്യമാണ്. 1988-ല്‍ റിലീസായ വെള്ളാനകളുടെ നാട് എന്ന സിനിമയാണ് രാജു ആദ്യമായി നിര്‍മാണം ചെയ്ത സിനിമ. അനന്തഭദ്രം മുതല്‍ പത്തോളം സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മണിയന്‍പിള്ള രാജുവിന്റെ ആരോഗ്യത്തെക്കുറിച്ച് വലിയ അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ഈയടുത്ത് പൊതുപരിപാടികളില്‍ പങ്കെടുക്കാനെത്തിയ മണിയന്‍പിള്ള രാജുവിന്റെ രൂപമാറ്റം ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. കൃത്യമായി പറഞ്ഞാല്‍ മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോര്‍ജിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ ദിവസം മുതല്‍ മണിയന്‍പിള്ള രാജു എന്ന നടനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍.
'പഴയ രൂപമേയല്ല മെലിഞ്ഞ് കവിളുകള്‍ ഒട്ടി ശരീരം മെലിഞ്ഞു അവശനായി! താരത്തിന്റെ ശബ്ദം പോലും നഷ്ടമായെന്നും കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണെന്നുമായിരുന്നു പ്രചാരണങ്ങള്‍. എന്നിങ്ങനെ ഒരു നൂറായിരം കമന്റുകള്‍ ആണ് അദ്ദേഹത്തെ കുറിച്ച് സോഷ്യല്‍ മീഡിയ നിറയെ വന്നത്. അദ്ദേഹത്തിന് എന്തെങ്കിലും തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടോ എന്ന് ഗൂഗിളില്‍ സേര്‍ച്ച് ചെയ്തവര്‍ പോലും നിരവധിയാണ്. അദ്ദേഹം ഗുരുതരാവസ്ഥയില്‍ എന്ന് തുടങ്ങി കേള്‍ക്കാന്‍ പാടില്ലാത്ത വാര്‍ത്തകള്‍ വരെയും സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.
ഇപ്പോഴിതാ, മണിയന്‍പിള്ള രാജുവിന്റെ ആരോഗ്യത്തെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി മകനും നടനുമായ നിരഞ്ജ് രംഗത്തെത്തിയിരിക്കുകയാണ്. അച്ഛനെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് നിരഞ്ജ് പറഞ്ഞു. മനോരമ ഓണ്‍ലൈനിനോടായിരുന്നു പ്രതികരണം. താരം മെലിഞ്ഞ് പോയതിന്റെ യഥാര്‍ഥ കാരണം വ്യക്തമാക്കുകയാണ് മകന്‍. അച്ഛന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും അര്‍ബുദത്തിന് ചികിത്സ കഴിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണെന്നും നിരഞ്ജ് അഭിമുഖത്തില്‍ വെളിപ്പെടുത്തി.
'അച്ഛന്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്. എന്തോ മാരക രോഗമാണ് എന്നൊക്കെ ചിലര്‍ പറയുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതൊന്നും ഞങ്ങള്‍ ആരും ശ്രദ്ധിക്കാറു കൂടിയില്ല. അതിനൊന്നുമുള്ള നേരമില്ല. അച്ഛന് കാന്‍സര്‍ ആയിരുന്നു. തൊണ്ടയിലായിരുന്നു അര്‍ബുദം. കീമോയും റേഡിയേഷനുമെല്ലാം കഴിയുമ്പോള്‍ സ്വാഭാവികമായി തൈറോഡില്‍ വ്യതിയാനം ഉണ്ടാകുമല്ലോ. അതും മെലിയാനൊരു കാരണമാണ്.
പിന്നെ, കീമൊയൊക്കെ കഴിഞ്ഞതാണല്ലോ. അപ്പോള്‍ വായിലെയും തൊണ്ടയിലെയും തൊലിയൊക്കെ ശരിയായി വരാന്‍ ആറു മാസം എടുക്കും. അപ്പോള്‍ നല്ല ഭക്ഷണമൊക്കെ കഴിച്ചുതുടങ്ങാമല്ലോ. പോയ വണ്ണമൊക്കെ അപ്പോള്‍ തിരിച്ചു വന്നോളും'. നിരഞ്ജ് പറഞ്ഞു.
ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Actor Manianpilla Raju’s son Niranjan clarifies health rumors, stating his father is recovering after cancer treatment and in good health now.
#ManianpillaRaju #HealthClarification #Niranjan #CancerRecovery #MalayalamCinema #HealthUpdate