Ornaments | നടി മീര നന്ദന്റെ വിവാഹത്തിന് കാവ്യ ധരിച്ചത് സ്വന്തം ബ്രാന്‍ഡ് സാരി; ആഭരണങ്ങളുടെ വില കേട്ടാല്‍ ഞെട്ടും


സാരി കാവ്യയുടെ വസ്ത്ര ബ്രാന്‍ഡ് ആയ ലക്ഷ്യയില്‍ നിന്നാണ്.
പച്ചക്കല്ലില്‍ തിളങ്ങി നില്‍ക്കുന്ന നെക്ലേസും മോതിരവും ഹൈലൈറ്റ് പീസുകളാണ്.
കൊച്ചി: (KVARTHA) കഴിഞ്ഞ ദിവസമാണ് ലന്‍ഡനില്‍ അകൗണ്ടന്റായ ശ്രീജുവുമായി നടിയും റോഡിയോ ജോകിയുമായ നടി മീര നന്ദന്റെ വിവാഹം നടന്നത്. തൃശ്ശൂര്‍ ഗുരുവായൂര്‍ അമ്പലത്തില്‍വെച്ച് നടന്ന വിവാഹത്തില്‍ നിരവധി പ്രമുഖ താരങ്ങളും പങ്കെടുത്തിരുന്നു. വിവാഹത്തിന് നടന്‍ ദിലീപും കാവ്യ മാധവനും കുടുംബസമേതമാണ് എത്തിയത്.
മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയില്‍ ദിലീപായിരുന്നു നായകന്‍. ദിലീപ്, കാവ്യ, മകള്‍ മഹാലക്ഷ്മി, കാവ്യയുടെ അമ്മ ശ്യാമള എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇവരുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, കാവ്യ മാധവന്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും ആഭരണങ്ങുമാണ് ഏവരുടെയും ചര്‍ച്ചാവിഷയം. നിറങ്ങളുടെ ആര്‍ഭാടമില്ലാത്ത സിംപില്‍ ലുക് കിട്ടുന്ന തരത്തില്‍ സില്‍വര്‍ തിളക്കമുള്ള സാരിയാണ് കാവ്യ മാധവന്‍ അണിഞ്ഞത്. ഈ സാരി കാവ്യയുടെ വസ്ത്ര ബ്രാന്‍ഡ് ആയ ലക്ഷ്യയില്‍ നിന്നാണ്.
അതേസമയം, ആഭരണങ്ങളും ചിലര്‍ കണ്ണുവെച്ചിട്ടുണ്ട്. കണ്ടാല്‍ മിനിമല്‍ എന്ന് തോന്നുമെങ്കിലും, കാവ്യ ധരിച്ച ആഭരണങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. കഴുത്തില്‍ മാലയായും കയ്യില്‍ വളയായും ധരിച്ച ആഭരണങ്ങള്‍ കണ്ടാല്‍ ഫാന്‍സി ഐറ്റം എന്ന് തോന്നുമെങ്കിലും, സ്വര്‍ണത്തേക്കാള്‍ വിലയുള്ളതാണ്.
പൊല്‍കി, ഡയമന്‍ഡ് സെറ്റുകളാണ് കാവ്യ അണിഞ്ഞിരിക്കുന്നത്. അണ്‍കട് ഡയമന്‍ഡ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഡയമന്‍ഡ് ആഭരണങ്ങളാണ് പൊല്‍കി. കൂടാതെ പച്ചക്കല്ലില്‍ തിളങ്ങി നില്‍ക്കുന്ന നെക്ലേസും മോതിരവും ഹൈലൈറ്റ് പീസുകളാണ്. ഇവ കോട്ടയം കേന്ദ്രീകൃതമായ ജൂവലറി ബുടീകില്‍ നിന്നുള്ളതാണ്. ഏറ്റവും പുതിയ കസ്റ്റമര്‍ കാവ്യയാണെന്ന് ഇവര്‍ പറയുന്നു.
എന്തുതന്നെ ആയാലും ആഭരണങ്ങളും സാരിയും കാവ്യയുടെ കിടിലന്‍ ലുകും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. സ്വര്‍ണത്തിന് വില കൂടി വരുന്ന സാഹചര്യത്തില്‍ പാര്‍ടിയില്‍ തിളങ്ങാന്‍ ഇത്തരത്തിലുള്ള ആഭരണങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് നിരാശരാകേണ്ടി വരില്ലെന്ന് കാവ്യയെ കണ്ടാല്‍ മനസ്സിലാക്കാം. ആഭരണപ്രേമികള്‍ സ്വര്‍ണം തന്നെ വേണമെന്ന് ഇക്കാലത്ത് നിര്‍ബന്ധം പിടിക്കുന്നില്ലെന്ന് കൂടി ഇതില്‍നിന്ന് വ്യക്തമാണ്.