Demand | സിനിമാ വ്യവസായ സുരക്ഷയ്ക്കായി കേരളാ മാതൃകയില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി കര്‍ണാടക വനിതാ കമ്മീഷന്‍


ADVERTISEMENT
● പരാതി പരിഹാര സമിതി സംബന്ധിച്ച നിര്‍ദേശങ്ങള്‍ 15 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണം.
● കവിത ലങ്കേഷിന്റെ നേതൃത്വത്തിലുള്ള സംഘം എന്‍എം സുരേഷുമായി ചര്‍ച്ച നടത്തി.
ബെംഗളൂരു: (KVARTHA) ഹേമ കമ്മിറ്റി (Hema Committee) റിപ്പോര്‍ട്ടിനും മലയാള സിനിമാ മേഖലയില്‍ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങള്‍ക്കും പിന്നാലെ, കന്നഡ സിനിമയിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കണമെന്ന് വനിതാ കമ്മീഷന്‍ (Karnataka Women's Commission).

ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് കേരളത്തിലെ ഹേമ കമ്മിറ്റി മാതൃകയില്‍ സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് വനിതാ കമ്മീഷന്‍ അഭ്യര്‍ഥിച്ചു. സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും സ്ഥിരം സംവിധാനം വേണമെന്ന് കമ്മിഷന്‍ അധ്യക്ഷ നാഗലക്ഷ്മി ചൗധരി ആവശ്യപ്പെട്ടു.
പരാതി പരിഹാര സമിതി രൂപീകരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ 15 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ കമ്മീഷന്‍ കര്‍ണാടക ഫിലിം ചേംബര്‍ കൊമേഴ്‌സിനോട് ആവശ്യപ്പെട്ടിരുന്നു. വനിതാ കമ്മീഷന്റെ നിര്‍ദേശപ്രകാരം സംവിധായിക കവിത ലങ്കേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഫിലിം ചേംബര്‍ പ്രസിഡന്റ് എന്‍ എം സുരേഷുമായി ചര്‍ച്ച നടത്തി. ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തെളിവുകള്‍ സഹിതം നല്‍കിയിട്ടും നടപടികള്‍ സ്വീകരിക്കാന്‍ ചേംബര്‍ ഉള്‍പ്പെടെയുള്ളവര്‍ തയാറാകുന്നില്ലെന്ന് കവിത ആരോപിച്ചു.
#KannadaFilmIndustry #Assault #India #WomensRights #HemaCommittee #Karnataka #WomensCommission