SWISS-TOWER 24/07/2023

കരീന കപൂര്‍ - സെയ്ഫ് ആലി ഖാന്‍ താര ദമ്പതികള്‍ക്ക് ആണ്‍ കുഞ്ഞ് പിറന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 20.12.2016) താരദമ്പതികളായ കരീന കപൂറിനും സെയ്ഫ് അലി ഖാനും ആണ്‍കുഞ്ഞ് പിറന്നു. ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വെച്ച് കരീന കപൂര്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് തൈമുര്‍ അലി ഖാന്‍ പട്ടൗടി എന്ന് പേര് നല്‍കിയതായി ഇരുവരും പറഞ്ഞു.

കരീന കപൂര്‍ - സെയ്ഫ് ആലി ഖാന്‍ താര ദമ്പതികള്‍ക്ക് ആണ്‍ കുഞ്ഞ് പിറന്നു

ഇതിനിടയില്‍ ആരാധകര്‍ക്ക് ന്യൂ ഇയര്‍ ആശംസകള്‍ നേരാനും താര ദമ്പതികള്‍ മറന്നില്ല. കരീനയും കുഞ്ഞും സുഖമായിരിക്കുന്നതായി കരീനയുടെ പിതാവും നടനുമായ രന്ദീര്‍ കപൂര്‍ പറഞ്ഞു. കരീന കപൂര്‍ - സെയ്ഫ് അലി ഖാന്‍ ദമ്പതികളുടെ ആദ്യത്തെ കണ്‍മണിയാണ് തൈമുര്‍ അലി ഖാന്‍ പട്ടൗടി.

അമൃതാ സിംഗുമായുണ്ടായ ആദ്യ വിവാഹ ബന്ധത്തില്‍ സെയ്ഫ് അലി ഖാന് സാറ, ഇബ്രാഹിം എന്നീ രണ്ട് മക്കളുണ്ട്. ഈ ബന്ധം വിട്ട ശേഷം 2012ലായിരുന്നു സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും വിവാഹം.

Keywords : Mumbai, Entertainment, Saif ali khan, Kareena Kapoor, Baby, Kareena Kapoor Khan, Saif Ali Khan blessed with a baby boy, name him Taimur.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia