ബിപാഷയെ പോലെ ഒരുവളെ ലഭിച്ച ഞാന്‍ മുന്‍ ജന്മത്തില്‍ ഒരു സന്യാസിയായിരുന്നിരിക്കണം: കരണ്‍ സിംഗ് ഗ്രോവര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 05.05.2016) വിവാഹത്തിന്റെ ആദ്യ നാളുകളില്‍ ചിലര്‍ ഇങ്ങനെയാണ്. തനിക്ക് ലഭിച്ച പങ്കാളി വളരെ സവിശേഷതയുള്ള വ്യക്തിയും ആ വ്യക്തിയെ ജീവിതപങ്കാളിയായി ലഭിച്ച താന്‍ വളരെ ഭാഗ്യവാനാണെന്നുമൊക്കെ കരുതും. ശേഷമുള്ള കാര്യങ്ങള്‍ ബാംഗ്ലൂര്‍ ഡെയ്‌സിലെ 'തുടക്കം മാംഗല്യം തന്തുനാനേന....' എന്ന ഗാനത്തില്‍ പറഞ്ഞതുപോലെയാണ്. ഇതുപോലൊരു മണവാളനാണ് ബോളീവുഡ് നടി ബിപാഷ ബസുവിനെ വിവാഹം കഴിച്ചിരിക്കുന്ന കരണ്‍ സിംഗ് ഗ്രോവര്‍.

ഏപ്രില്‍ മൂന്നിനായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ പങ്കെടുക്കൂവെന്നായിരുന്നു സൂചന. എന്നാല്‍ ബോളീവുഡിലെ ഭൂരിഭാഗം പേരും ഈ വിവാഹത്തില്‍ പങ്കെടുത്തു.
ബിപാഷയെ പോലെ ഒരുവളെ ലഭിച്ച ഞാന്‍ മുന്‍ ജന്മത്തില്‍ ഒരു സന്യാസിയായിരുന്നിരിക്കണം: കരണ്‍ സിംഗ് ഗ്രോവര്‍

ബിപാഷയും കരണുമാകട്ടെ വിവാഹത്തിന്റെ നിറങ്ങള്‍ നിറഞ്ഞ മനോഹര ചിത്രങ്ങള്‍ ആരാധകര്‍ക്കായി ട്വിറ്ററിലൂടേയും ഇന്‍സ്റ്റഗ്രാമിലൂടേയും പങ്കുവെച്ചു.

വിവാഹശേഷവും കരണ്‍ നിരവധി ചിത്രങ്ങളാണ് പുറത്തുവിടുന്നത്. ഈ ചിത്രങ്ങള്‍ക്കൊപ്പം അതിമനോഹരമായ വരികളും ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നുണ്ട്. ബിപാഷയെ പോലെ ഒരുവളെ ലഭിച്ച ഞാന്‍ മുന്‍ ജന്മത്തില്‍ ഒരു സന്യാസിയായിരുന്നിരിക്കണം എന്ന വാക്കുകള്‍ ഇതില്‍ ഒന്നുമാത്രം. ബാക്കിയുള്ള കാര്യങ്ങള്‍ കാത്തിരുന്ന് കാണാം. കരണിന്റെ മൂന്നാം വിവാഹമാണിത്.


SUMMARY: It's been a few days since Bipasha Basu and Karan Singh Grover tied the knot, but the newlyweds can't get over the shaadi hangover. Within few hours of taking their vows, the lovebirds started bombarding social media with their wedding pictures. And they refuse to miss even a single chance of indulging in some public display of affection, every now and then.

Keywords: Bipasha Basu, Karan Singh Grover
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia