ഹൃഥിക്കിന്റേയും കങ്കണയുടേയും വൈറല്‍ നൃത്തം

 


മുംബൈ: (www.kvatha.com 30.03.2016) ബോളീവുഡ് താരങ്ങളായ ഹൃഥിക് റോഷന്റേയും കങ്കണ റനൗത്തിന്റേയും പ്രണയ പരാജയം ആഘോഷിക്കുന്ന തിരക്കിലാണ് പാപ്പരാസികള്‍. ഇതിനിടയിലാണ് 2010ല്‍ പുറത്തിറങ്ങിയ കൈറ്റ്‌സ് എന്ന ചിത്രത്തിലെ ഇരുവരുടേയും നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വര്‍ഷം 6 കഴിഞ്ഞെങ്കിലും ഇരുവരുടേയും ചടുലമായ നൃത്ത ചുവടുകള്‍ക്ക് ഇപ്പോഴും ആരാധകര്‍ ഏറേയാണ്. ഫയര്‍ എന്ന് തുടങ്ങുന്ന ഗാനരംഗമാണിപ്പോള്‍ വൈറലായിരിക്കുന്നത്.

വര്‍ഷങ്ങള്‍ നീണ്ട പ്രണയം ഇരുവരും അതീവ രഹസ്യമായി സൂക്ഷിച്ചിരുന്നുവെങ്കിലും പ്രണയപരാജയത്തൊടെ ഇത് പരസ്യമാവുകയായിരുന്നു. ഇപ്പോള്‍ ഇരുവരും പരസ്പരം കോടതി നോട്ടീസയച്ചിരിക്കുകയാണ്.

ആഷിഖി 3' എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ തുടങ്ങിയത്. ഈ ചിത്രത്തില്‍ ആദ്യം ഹൃഥിക് റോഷനേയും സോനം കപൂറിനേയുമായിരുന്നു നിര്‍മ്മാതാവ് സമീപിച്ചത്. എന്നാല്‍ ഡേറ്റില്ലാത്തതിനാല്‍ സോനം ചിത്രത്തില്‍ നിന്നും പിന്മാറി. തുടര്‍ന്ന് കങ്കണയെ സമീപിക്കാന്‍ തുനിഞ്ഞ നിര്‍മ്മാതാവിനെ ഹൃഥിക് പിന്തിരിപ്പിക്കുകയായിരുന്നു.

ഹൃഥിക്കിന്റേയും കങ്കണയുടേയും വൈറല്‍ നൃത്തം
പൂര്‍വ്വ കാമുകന്മാര്‍ പ്രശസ്തിക്കും ശ്രദ്ധപിടിച്ചുപറ്റാനും ഇങ്ങനെയൊക്കെ ചെയ്യുന്നത് കഷ്ടമാണ്, ഇതൊരു അടഞ്ഞ അദ്ധ്യായമാണ്. താന്‍ ശവക്കുഴി തോണ്ടാറില്ല എന്നായിരുന്നു ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‌പെടുത്തിയപ്പോള്‍ കങ്കണയുടെ മറുപടി.

എന്നാല്‍ കങ്കണ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഹൃഥിക് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ഇതോടെ കങ്കണയും അഭിഭാഷകനെ സമീപിച്ചു.

ഒരിക്കലും ഹൃഥിക്കിന്റെ പേരെടുത്ത് പ്രസ്താവന നടത്തിയിട്ടില്ലെന്നും 5 ദിവസത്തിനകം പരാതി പിന്‍വലിച്ചില്ലെങ്കില്‍ തിരിച്ചൊരു മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്നുമാണ് കങ്കണയുടെ നിലപാട്.

SUMMARY: You might have seen an old video of actors Kangana Ranaut and Hrithik Roshan dancing being shared on your Facebook feed or Twitter timeline. There appears to be no good reason why a video uploaded on YouTube in 2010 is suddenly gathering social media steam - apart from the fact that anything remotely related to the currently warring stars is feeding public interest.

Keywords: Hrithik Roshan, Kangana Ranaut, Pope,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia