കമ്മട്ടിപാടം മേയ് 20ന്; പ്രതീക്ഷയോടെ ദുല്‍ഖര്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 03.05.2016) ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന പുതിയ ചിത്രം കമ്മട്ടിപാടം മേയ് 20ന് തിയേറ്ററുകളിലെത്തും. രാജീവ് രവിയാണ് സംവിധായകന്‍. പി.ബാലചന്ദ്രന്റേതാണ് തിരക്കഥ.

കൊച്ചിയാണ് പശ്ചാത്തലം. മഹാനഗരമാവുന്നതിന് മുന്‍പുള്ള കൊച്ചി. കൃഷ്ണന്‍ എന്ന നാല്‍പത്തിമൂന്നുകാരന്റെ ഓര്‍മ്മകളിലൂടെയാണ് കഥ വികസിക്കുന്നത്. രസിക ദുഗള്‍, വിനായകന്‍, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, പി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ, അനില്‍ നെടുമങ്ങാട് തുടങ്ങിയവരും വിവിധ വേഷങ്ങളിലെത്തുന്നു.

രാജീവ് രവിയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് കരിയറിലെ വലിയ നേട്ടങ്ങളിലൊന്നാണെന്ന് ദുല്‍ഖര്‍. ചാര്‍ളിക്ക് ശേഷം മറ്റൊരു ഹിറ്റാണ് ദുല്‍ഖര്‍ പ്രതീക്ഷിക്കുന്നത്.
കമ്മട്ടിപാടം മേയ് 20ന്; പ്രതീക്ഷയോടെ ദുല്‍ഖര്‍

Keywords: Kammattipadam, Rajiv Ravi, Dulquer Salman,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia