Bold | അരയ്ക്ക് മുകളിലോട്ട് ഉടുപ്പില്ലാതെ നായകനും നായികയും; കലേഷ് എസ് രാമാനന്ദ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു
● ഹന്നാ റെജി കോശിയാണ് നായിക.
● റിലീസ് ചെയ്ത് 'ഫെയ്‌സസ്' പോസ്റ്റര്‍.
● ദേഹത്ത് പെയിന്റിങ്ങുകളുമായി നില്‍ക്കുന്നു.
● ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും.
കൊച്ചി: (KVARTHA) കലേഷ് എസ് രാമാനന്ദും ഹന്നാ റെജി കോശിയും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് ത്രില്ലര്‍ ചിത്രമാമ് ഫെയ്‌സസ് (Faces). ഹൃദയം, വര്‍ഷങ്ങള്‍ക്കള്‍ക്കുശേഷം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ കലേഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രവും കൂടിയാണതെന്ന പ്രത്യേകതയുമുണ്ട്. ഇപ്പോഴിതാ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.
നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹന്നാ റെജി കോശിയും നായകന്‍ കലേഷും ഇരുവരും ടോപ് ലെസ് ആയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. അരയ്ക്ക് മുകളിലോട്ട് ഉടുപ്പില്ലാതെ ഇരുവരും ദേഹത്ത് പെയിന്റിങ്ങുകളുമായി നില്‍ക്കുന്നതാണ് പോസ്റ്റര്‍. റിലീസ് ചെയ്ത് ഞൊടിയിട കൊണ്ട് തന്നെ ഇത് ശ്രദ്ധനേടുകയും ചെയ്തു.
എസ് വി കെ എ മൂവീസിന്റെ ബാനറില്‍ എസ്‌കെആര്, അര്‍ജുന്‍ കുമാര്‍, ജനനി എന്നിവര്‍ ചേര്‍ന്നാണ് ഫെയ്‌സസ് നിര്‍മിക്കുന്നത്. സുമന്‍ സുദര്‍ശനനും, നീലേഷും ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം ഒരുക്കുന്നത്.
സരയു, അര്‍ജുന്‍ ഗോപാല്‍, ശിവജി ഗുരുവായൂര്‍, ആര്‍ജെ വിജിത, മറീന മൈക്കിള്‍, ലാലി, ടി.എസ്. സുരേഷ് ബാബു, ജയ കുറുപ്പ്, നിത പ്രോമി, ബിറ്റോ ഡേവിസ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവാഗതനായ നീലേഷ് ഇ.കെ. സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.
#FacesMovie #MalayalamCinema #Bollywood #firstlookposter #viral #controversial #KaleeshSRamachandran #HannaRejiKoshy #IndianCinema