പറഞ്ഞതിലും നേരത്തേ കബാലിയുടെ സംഗീത ആല്‍ബം പുറത്തിറക്കി; ആദ്യ കോപ്പി സ്വീകരിച്ചത് രജനിയുടെ മകള്‍ സൗന്ദര്യ

 


ചെന്നൈ: (www.kvartha.com 12.06.2016) ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കബാലിയുടെ ആദ്യ ഗാനം പുറത്തിറങ്ങി. ചെന്നൈയിലെ സത്യം സിനിമാസില്‍ നടന്ന ചടങ്ങില്‍ ആദ്യ കോപ്പി സ്വീകരിച്ചത് രജനീകാന്തിന്റെ മകള്‍ ഐശ്വര്യയായിരുന്നു.

ജൂണ്‍ 12ന് കബാലിയുടെ സംഗീത ആല്‍ബം പുറത്തിറക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ഒരു ദിവസം മുന്‍പേ ആദ്യ ഗാനം പുറത്തിറക്കി.

പാ രഞ്ജിത് സംവിധാനം ചെയ്യുന്ന കബാലിയുടെ സംഗീതമൊരുക്കിയിരിക്കുന്നത് സന്തോഷ് നാരായണനാണ്. കലൈപുലി എസ് ധനുവാണ് നിര്‍മ്മാതാവ്. ഇവരെല്ലാം ചടങ്ങിനെത്തിയിരുന്നു.

ഇതിനിടെ വെള്ളീയാഴ്ച ഒരു ഗാനവും പ്രമോയിലെ ഒരു ഡയലോഗും ഓണ്‍ലൈനില്‍ ലീക്കായിട്ടുണ്ട്. അതിനാലാകാം സംഗീത ആല്‍ബം നേരത്തേ പുറത്തിറക്കിയതെന്നാണ് സൂചന.

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും രാധിക ആപ്‌തേയുമാണ് മുഖ്യവേഷത്തില്‍. ചെന്നൈയിലെ ഗ്യാങ്സ്റ്ററായ കബാലീശ്വരന്റെ കഥയാണിത്. ചിത്രം ജൂലൈയില്‍ തീയേറ്ററുകളിലെത്തും.
 പറഞ്ഞതിലും നേരത്തേ കബാലിയുടെ സംഗീത ആല്‍ബം പുറത്തിറക്കി; ആദ്യ കോപ്പി സ്വീകരിച്ചത് രജനിയുടെ മകള്‍ സൗന്ദര്യ

SUMMARY: The makers of Kabali initially planned to release the album on April 12, but they chose to unveil the album a day ahead of the actual release date. The reason behind the early release is not yet revealed.

Keywords: Kabali, Initially, Planned, Release, Music album, April 12, Unveil, A day ahead, Actual release date, Reason, Behind, Revealed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia