ജാന്‍ വി കപൂറിന്റെ ആദ്യ ചിത്രത്തില്‍ വരുണ്‍ ധവാന്‍ നായകന്‍?

 


ADVERTISEMENT

മുംബൈ: (www.kvartha.com 03.10.2016) താര സുന്ദരി ശ്രീദേവിയുടെ മകളായ ജാന്‍ വി കപൂര്‍ ബോളീവുഡില്‍ താമസിയാതെ അരങ്ങേറ്റം നടത്തുമെന്നാണ് സൂചന. ഷിദ്ദാത് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വരുണ്‍ ധവാനായിരിക്കും നായകന്‍.

ശ്രീദേവി ബേണി കപൂര്‍ ദമ്പതികളുടെ മൂത്ത മകളാണ് ജാന്‍ വി. ഇതിനകം സോഷ്യല്‍ മീഡിയയ്ക്ക് പ്രിയങ്കരിയായി മാറിയ താരപുത്രി കൂടിയാണിവള്‍.

2 സ്‌റ്റേറ്റ്‌സ് സംവിധായകന്‍ അഭിഷേക് വര്‍മ്മയാണ് ജാന്‍ വിയുടെ ആദ്യ ചിത്രത്തിന്റെ സംവിധായകന്‍. കരണ്‍ ജോഹറും സാജിദ് നദിയാവാലയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആലിയ ഭട്ടിനെയാണ് ആദ്യം ഈ ചിത്രത്തിലേയ്ക്ക് പരിഗണിച്ചിരുന്നത്. ബദ്രീനാഥ് ഇന്‍ ദുല്‍ഹനിയ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ആലിയ ഇപ്പോള്‍. ഈ ചിത്രത്തിലും വരുണ്‍ ധവാനാണ് നായകന്‍.

ജാന്‍ വി കപൂറിന്റെ ആദ്യ ചിത്രത്തില്‍ വരുണ്‍ ധവാന്‍ നായകന്‍?

SUMMARY: While the B-Town is abuzz with the news of Sara Ali Khan's Bollywood debut and her film choices, another star kid, Jhanvi Kapoor, is also set to make her Bollywood debut very soon. Buzz has it that Sridevi's elder daughter, who is already popular on social media, will be seen opposite Varun Dhawan in Shiddat.

Keywords: Bollywood, Janvi Kapoor, Varun Dawan
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia