SWISS-TOWER 24/07/2023

സല്‍മാന്‍ ഖാന്റെ ട്യൂബ് ലൈറ്റില്‍ ഇഷ തല്‍വാറും

 


ADVERTISEMENT

മുംബൈ: (www.kvartha.com 04.01.2017) മലയാളികള്‍ക്ക് പ്രിയങ്കരിയായ ഇഷ തല്‍വാറിന് ബോളീവുഡില്‍ ഇത് നല്ല കാലമാണ്. അക്ഷത് വര്‍മ സംവിധാനം ചെയ്ത, സെയ്ഫ് അലി ഖാന്‍ നായകനായ ചിത്രത്തിന് ശേഷം ഇഷയ്ക്ക് ലഭിച്ചിരിക്കുന്ന ഓഫര്‍ കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ട്യൂബ് ലൈറ്റില്‍ നിന്നുമാണ്.

സല്‍മാന്‍ ഖാന്റെ ട്യൂബ് ലൈറ്റില്‍ ഇഷ തല്‍വാറും

സല്‍മാന്‍ ഖാനാണ് ചിത്രത്തില്‍ നായകന്‍. 1962ലെ ഇന്ത്യാ ചൈനാ യുദ്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നിവിന്‍ പോളി നായകനായ, വിനീത് ശ്രീനിവാസന്‍ സം വിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെയാണ് ഇഷ തല്‍വാര്‍ ചലചിത്ര ലോകത്തേയ്ക്ക് എത്തുന്നത്. മലയാളത്തില്‍ ക്രോസ് റോഡ്‌സ് ആണ് ഇഷയുടെ അടുത്ത ചിത്രം. ലെനിന്‍ രാജേന്ദ്രനാണ് ക്രോസ് റോഡ്‌സിന്റെ സംവിധായകന്‍.

SUMMARY: Isha Talwar is making inroads into Bollywood. After acting with Saif Ali Khan in Akshat Verma's directorial, the actress has now bagged a plum project with none other than Salman Khan.

Keywords : Mumbai, Entertainment, Film, Salman Khan, Isha Talwar bags a role in Salman Khan’s Tubelight.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia