വിനോദ് ഖന്നയ്ക്ക് കിഡ്നി ദാനം ചെയ്യാന്‍ തയ്യാറാണെന്ന് ഇര്ഫാന് ഖാന്; രോഗബാധിതനായ വിനോദ് ഖന്നയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി
Apr 7, 2017, 09:48 IST
മുംബൈ: (www.kvartha.com 06.04.2017) രോഗാതുരനായി ആശുപത്രിയില്‍ കഴിയുന്ന ബോളീവുഡ് ഇതിഹാസ താരം വിനോദ് ഖന്നയ്ക്ക് രോഗശാന്തി ആശംസിച്ച് ബോളീവുഡ്. നിര്‍ജ്ജലീകരണത്തെ തുടര്‍ന്നാണ് വിനോദ് ഖന്നയെ വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതിനിടെ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വിനോദ് ഖന്നയുടെ ചിത്രം തന്നെ ഞെട്ടിച്ചുവെന്ന് നടന് ഇര്ഫാന് ഖാന്. ആശുപത്രി യൂണിഫോമില്‍ ഭാര്യയ്ക്കും മകനുമൊപ്പം നില്ക്കുന്ന ഖന്നയുടെ ചിത്രമാണിന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. രോഗത്താല്‍ അവശനായ നിലയിലായിരുന്നു വിനോദ് ഖന്ന ചിത്രത്തില്‍.
എന്റെ പ്രാര്‍ത്ഥനകള്‍ അദ്ദേഹത്തോടൊപ്പമുണ്ട്. പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്ന് ആശംസിക്കുന്നു. ആവശ്യമെങ്കില്‍ ഒരു കിഡ്നി ദാനം ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. ബോളീവുഡിലെ ഏറ്റവും സുന്ദരനായ നടനായിരുന്നു അദ്ദേഹമെന്നും ഇര്ഫാന് ഖാന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വിനോദ് ഖന്നയ്ക്ക് അര്ബുദമാണെന്നുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
Keywords: Entertainment, Vinod Khanna, Bollywood, Irrfan Khan

SUMMARY: Actor Irrfan Khan has wished speedy recovery to Vinod Khanna, who was hospitalised in Mumbai on Friday night due to severe dehydration.Sad to hear that actor, ex Minister and @BJP4India MP #VinodKhanna is suffering bad health due to cancer. Wish him health. #GetWellSoon pic.twitter.com/rNOHEmq8RU— MAHESH BHATT (@MaheshBhatt2016) April 6, 2017
Keywords: Entertainment, Vinod Khanna, Bollywood, Irrfan Khan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.