ജെയ്പൂര്‍: (www.kvartha.com 28/04/2015) നിങ്ങളുടെ ജാതിയേതാണ് എന്ന അപ്രതീക്ഷിത ചോദ്യത്തില്‍ ബോളീവുഡ് താരം സല്‍മാന്‍ ഖാന്‍ ഒന്ന് പകച്ചു. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം അദ്ദേഹം ന്യായാധിപന് മറുപടി നല്‍കി. ഞാന്‍ ഹിന്ദുവും മുസ്ലീമുമാണ്. ജോധ്പൂരിലെ കോടതിയിലാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്.
ബുധനാഴ്ച പ്രമുഖ കേസിന്റെ വിചാരണക്കിടയിലായിരുന്നു സംഭവം. സല്‍മാന്‍ ഖാന്റെ മൊഴിയെടുക്കുന്നതിന് മുന്‍പാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അനുപമ ബിജലാനി ആ ചോദ്യമുന്നയിച്ചത്. താരത്തിന്റെ പേരും പിതാവിന്റെ പേരും ജോലിയും എല്ലാം അവര്‍ ചോദിച്ചു. അതിനൊന്നും സങ്കോചം കൂടാതെ സല്‍മാന്‍ ഖാന്‍ മറുപടിയും പറഞ്ഞു.
എന്നാല്‍ ജാതി ഏതാണെന്ന ചോദ്യത്തില്‍ അമ്പരന്ന് താരം പകച്ചുനോക്കി. പിന്നെ തന്റെ അഭിഭാഷകനേയും അംഗരക്ഷകരേയും നോക്കി. ഇതിനിടെ ജനക്കൂട്ടത്തിനിടയില്‍ നിന്നും മുസ്ലീം എന്ന് പറയാന്‍ നിര്‍ദ്ദേശമുയര്‍ന്നു. എന്നാല്‍ ഹിന്ദുവും മുസ്ലീമും എന്നാണ് സല്‍മാന്‍ മറുപടി പറഞ്ഞത്. തന്റെ പിതാവ് മുസ്ലീമും മാതാവ് ഹിന്ദുവുമാണെന്നും താരം വ്യക്തമാക്കി.
SUMMARY: Jaipur, Bollywood actor Salman Khan was on Wednesday left perplexed when a court in Jodhpur asked him about his caste. After some thought, he said: "Hindu and Muslim".
Keywords: Salman Khan, Jaipur, Court, Asked, Caste, Hindu, Muslim
ബുധനാഴ്ച പ്രമുഖ കേസിന്റെ വിചാരണക്കിടയിലായിരുന്നു സംഭവം. സല്‍മാന്‍ ഖാന്റെ മൊഴിയെടുക്കുന്നതിന് മുന്‍പാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അനുപമ ബിജലാനി ആ ചോദ്യമുന്നയിച്ചത്. താരത്തിന്റെ പേരും പിതാവിന്റെ പേരും ജോലിയും എല്ലാം അവര്‍ ചോദിച്ചു. അതിനൊന്നും സങ്കോചം കൂടാതെ സല്‍മാന്‍ ഖാന്‍ മറുപടിയും പറഞ്ഞു.
SUMMARY: Jaipur, Bollywood actor Salman Khan was on Wednesday left perplexed when a court in Jodhpur asked him about his caste. After some thought, he said: "Hindu and Muslim".
Keywords: Salman Khan, Jaipur, Court, Asked, Caste, Hindu, Muslim
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.