ദേശീയ പുരസ്‌കാരം അഭിസാരികയെന്ന് ആക്ഷേപിച്ചുള്ളവര്‍ക്കുള്ള മറുപടി: കങ്കണ റണൗട്ട്
May 5, 2016, 07:08 IST
ന്യൂഡല്‍ഹി: (www.kvartha.com 04.05.2016) തന്നെ അഭിസാരികയെന്നും മനോരോഗിയെന്നും മുദ്ര കുത്തിയവര്‍ക്കുള്ള മറുപടിയാണ് തനിക്കു ലഭിച്ച ദേശീയ പുരസ്‌കാരമെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. സമൂഹത്തെയും കുടുംബത്തെയും തൃപ്തിപ്പെടുത്തുന്ന തീരുമാനങ്ങളല്ല തന്റേത്. തനിക്കു ശരിയെന്ന് തോന്നുന്ന തീരുമാനങ്ങള്‍ മാത്രമാണ് താന്‍ ഇന്നോളം കൈക്കൊണ്ടിട്ടുള്ളതെന്നും കങ്കണ പറയുന്നു.
സ്ത്രീ സുന്ദരിയും പുരോഗമനപരമായി ചിന്തിക്കുന്നവളുമായാല്‍ അവളെ വേശ്യയെന്നും വിജയം നേടിയവളാണെങ്കില്‍ മനോരോഗിയെന്നും വിളിക്കാനാണ് ആളുകള്‍ക്ക് താല്‍പ്പര്യം. ഇത്തരത്തില്‍ നിരവധി ആക്ഷേപം എനിക്ക് നേരിടേണ്ടിവന്നു. വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമുള്ള മധുരപ്രതികാരമാണ് തനിക്കു ലഭിച്ച രണ്ട് ദേശീയ അംഗീകാരങ്ങളെന്നും കങ്കണ.
ഋതിക് റോഷനുമായുള്ള പ്രണയവും നിയമ യുദ്ധവുമാണ് കങ്കണയെ ആരോപണ വിധേയയാക്കിയത്. ഇതുവരെ മൗനമായിരുന്നു കങ്കണയുടെ മറുപടി. ഒരു ഗ്രാമത്തില്‍ നിന്ന് സാധാരണക്കാരിയായി എത്തിയ തന്റെ വിജയത്തിലേക്കുള്ള യാത്ര സംഭവബഹുലമായിരുന്നു. കഴിവ് മാത്രമായിരുന്നു തന്റെ പിന്‍ബലമെന്നും കങ്കണ വ്യക്തമാക്കി.
തുടര്‍ച്ചയായ രണ്ടാം തവണയാണ് കങ്കണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം നേടുന്നത്. ക്വീന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കഴിഞ്ഞവര്‍ഷംപുരസ്‌കാരം നേടിയത്. ഇത്തവണ തനൂ വെഡ്‌സ് മനു എന്ന ചിത്രത്തിലെ അഭിനയത്തിനും. 2008ല്‍ പുറത്തിറങ്ങിയ ഫാഷന്‍ എന്ന ചിത്രത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌ക്കാരവും കങ്കണ നേടിയിരുന്നു.
SUMMARY: Kangana Ranaut might be in the Capital to receive her third National Award, but it is her personal life that has everyone talking. However, the actor makes it clear that no one can shame her for what she is not.
Keywords: Kangana Ranaut, Bollywood,
സ്ത്രീ സുന്ദരിയും പുരോഗമനപരമായി ചിന്തിക്കുന്നവളുമായാല്‍ അവളെ വേശ്യയെന്നും വിജയം നേടിയവളാണെങ്കില്‍ മനോരോഗിയെന്നും വിളിക്കാനാണ് ആളുകള്‍ക്ക് താല്‍പ്പര്യം. ഇത്തരത്തില്‍ നിരവധി ആക്ഷേപം എനിക്ക് നേരിടേണ്ടിവന്നു. വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമുള്ള മധുരപ്രതികാരമാണ് തനിക്കു ലഭിച്ച രണ്ട് ദേശീയ അംഗീകാരങ്ങളെന്നും കങ്കണ.

തുടര്‍ച്ചയായ രണ്ടാം തവണയാണ് കങ്കണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം നേടുന്നത്. ക്വീന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കഴിഞ്ഞവര്‍ഷംപുരസ്‌കാരം നേടിയത്. ഇത്തവണ തനൂ വെഡ്‌സ് മനു എന്ന ചിത്രത്തിലെ അഭിനയത്തിനും. 2008ല്‍ പുറത്തിറങ്ങിയ ഫാഷന്‍ എന്ന ചിത്രത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌ക്കാരവും കങ്കണ നേടിയിരുന്നു.
SUMMARY: Kangana Ranaut might be in the Capital to receive her third National Award, but it is her personal life that has everyone talking. However, the actor makes it clear that no one can shame her for what she is not.
Keywords: Kangana Ranaut, Bollywood,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.