ദണ്ഡുപല്യ 2 വീണ്ടും വിവാദത്തില്‍; നടിയുടെ പൂര്‍ണ നഗ്‌ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍

 


ബംഗലൂരു: (www.kvartha.com 20.07.2017) കന്നഡ ചിത്രമായ ദണ്ഡുപല്യ 2 വീണ്ടും വിവാദത്തില്‍. ചിത്രത്തിലെ നായിക പൂര്‍ണ നഗ്‌നയായി പ്രത്യക്ഷപ്പെടുന്ന രംഗങ്ങള്‍ ലീക്കായി ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. നടി സഞ്ജ്ജനാ ഗല്‍റാണിയുടേതാണ് ദൃശ്യങ്ങള്‍.

ചിത്രത്തില്‍ ജയില്‍ അധികൃതരുടെ പീഡനത്തിനിരയാകുന്ന ദൃശ്യങ്ങളിലാണ് നടി പൂര്‍ണ നഗ്‌നയായി എത്തുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം ഈ ദൃശ്യങ്ങള്‍ ചിത്രത്തില്‍ നിന്നും വെട്ടിമാറ്റിയിരുന്നു.

ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ നടക്കുന്നതിനിടയിലാണ് പുതിയ വിവാദം. ശ്രീനിവാസ രാജുവാണ് ചിത്രത്തിന്റെ സംവിധായകന്‍.

 ദണ്ഡുപല്യ 2 വീണ്ടും വിവാദത്തില്‍; നടിയുടെ പൂര്‍ണ നഗ്‌ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍

ദൃശ്യങ്ങള്‍ ലീക്കായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സഞ്ജ്ജനാ അറിയിച്ചു. സഞ്ജ്ജനാ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ നിന്നും പിന്മാറിയിരുന്നു. ചിത്രത്തിലെ മറ്റൊരു താരമായ പൂജ ഗാന്ധിക്ക് ചിത്രത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയെന്ന് ആരോപിച്ചായിരുന്നു ഇത്.

പ്രകാശ് രാജ്, മകരന്ദ് ദേശ്പാണ്ഡെ എന്നിവര്‍ ചിത്രത്തില്‍ സുപ്രധാന റോളുകളിലെത്തുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Kannada film industry has found itself amidst unprecedented controversy after a nude scene from the movie Dandupalya 2 starring Sanjjanaa Galrani was leaked online.

Keywords: Entertainment, Kannada
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia