വിവാഹമോചനം വെറുതേ ആയോ? ഹൃത്വിക് റോഷനും മുന്‍ ഭാര്യ സൂസനും വീണ്ടും ഒരുമിച്ച്
May 2, 2016, 15:24 IST
മുംബൈ: (www.kvartha.com 02.05.2016) ബോളീവുഡ് താര റാണി കങ്കണ റനൗത്തുമായുള്ള നിയമ പോരാട്ടവും പ്രശ്‌നങ്ങളും ഹൃത്വിക് റോഷനെ വീണ്ടും മുന്‍ ഭാര്യ സൂസന്‍ ഖാനിലേയ്ക്ക് അടുപ്പിക്കുന്നുവെന്ന് റിപോര്‍ട്ട്. കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ച് ബാന്ദ്രയിലെ ഒരു പ്രമുഖ റെസ്‌റ്റോറന്റില്‍ മക്കള്‍ക്കൊപ്പമെത്തിയതിന്റെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട്.
കഴിഞ്ഞയാഴ്ച സൂസന്‍ ഹൃത്വിക്കിനൊപ്പമുള്ള ഒരു ചിത്രം ട്വീറ്റ് ചെയ്തതും ശ്രദ്ധേയമായിരുന്നു. കങ്കണ വിവാദത്തില്‍ മുന്‍ ഭര്‍ത്താവിനെ പിന്തുണച്ചുകൊണ്ട് നടത്തിയ ട്വീറ്റിന് പിന്നാലെയായിരുന്നു ഇത്.
എന്നാല്‍ ഹൃത്വിക്കും സൂസനും മക്കളും റെസ്‌റ്റോറന്റിലെത്തിയത് ഇളയമകന്‍ ഹൃദാന്റെ പിറന്നാളാഘോഷത്തിന്റെ ഭാഗമായാണെന്ന് ഹൃത്വിക്കുമായി അടുപ്പമുള്ളവര്‍ പറഞ്ഞു.
സാന്താക്രൂസിലെ റെസ്‌റ്റോറന്റിലായിരുന്നു ഹൃത്വിക്കും കുടുംബവും ഉച്ചഭക്ഷണത്തിനായി എത്തിയത്. 2014ല്‍ വിവാഹമോചനം നേടിയ ശേഷം ഇരുവരും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നതും കഴിഞ്ഞദിവസമാണ്.
ഒരുമിച്ചുണ്ടായിരുന്ന സമയത്ത് ദമ്പതികള്‍ വളരെ സന്തോഷത്തിലായിരുന്നുവെന്ന് ഇരുവരുടേയുമൊരു സുഹൃത്ത് പറഞ്ഞു.
നടി സോണാലി ബിന്ദ്രേ, സൂസന്നയുടെ സഹോദരി, ഫറാ ഖാന്‍ അലി, സഹോദര പത്‌നി മലൈക്ക പരേഖ് എന്നിവരും ദമ്പതികള്‍ക്കൊപ്പം റെസ്‌റ്റോറന്റിലുണ്ടായിരുന്നു.
SUMMARY: Hrithik Roshan may be going through a harrowing time courtesy a bitter fight with Kangana Ranaut, but that seems to have brought him closer to ex-wife Sussanne Khan.
Keywords: Hrithik Roshan, Sussanne Khan, Kangana Ranaut,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.