SWISS-TOWER 24/07/2023

സല്‍മാന്‍ ഖാന്‍ 10 കോടി രൂപ നല്‍കണമെന്ന് ഹിസാറില്‍ കൂട്ട ലൈംഗീക പീഡനത്തിനിരയായ പെണ്‍കുട്ടി

 


ADVERTISEMENT

മുംബൈ: (www.kvartha.com 26.06.2016) വഴിയേ പോയ വയ്യാവേലി ചുമലിലെടുത്തുവെച്ച അവസ്ഥയിലാണ് ബോളീവുഡ് താരം സല്‍മാന്‍ ഖാന്‍. തന്റെ പുതിയ ചിത്രമായ സുല്‍ത്താന്റെ പ്രമോഷന്‍ പരിപാടിക്കിടെ വിവാദ പരാമര്‍ശം നടത്തിയതോടെയാണ് സല്‍മാന്‍ ഖാനെതിരെ സ്ത്രീ സംഘടനകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയത്.

സുല്‍ത്താനിലെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ച് കഴിഞ്ഞപ്പോള്‍ താനൊരു പീഡനത്തിനിരയായ യുവതിയെ പോലെയായിരുന്നു എന്നായിരുന്നു സല്‍മാന്‍ പറഞ്ഞത്.

ഇതിനിടെ സല്‍മാന്‍ ഖാന്‍ നടത്തിയ പരാമര്‍ശത്തിന് നഷ്ടപരിഹാരമായി പത്ത് കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് ഹിസാറില്‍ ലൈംഗീക പീഡനത്തിനിരയായ പെണ്‍കുട്ടിയും രംഗത്തെത്തി. 2012 സെപ്റ്റംബര്‍ 18നായിരുന്നു അവര്‍ ലൈംഗീക പീഡനത്തിനിരയായത്.

ദളിത് വിഭാഗക്കാരിയായ പെണ്‍കുട്ടി ബന്ധുവിന്റെ വീട്ടിലേയ്ക്ക് പോകുന്നതിനിടെ 8 യുവാക്കള്‍ ചേര്‍ന്ന് ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. അന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു പെണ്‍കുട്ടി. അപമാനഭാരത്താല്‍ പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തതോടെ ഹിസാര്‍ കൂട്ട ലൈംഗീക പീഡനത്തിന് വന്‍ വാര്‍ത്താ പ്രാധാന്യം കൈവന്നിരുന്നു.

സല്‍മാന്‍ ഖാന്‍ 10 കോടി രൂപ നല്‍കണമെന്ന് ഹിസാറില്‍ കൂട്ട ലൈംഗീക പീഡനത്തിനിരയായ പെണ്‍കുട്ടി

SUMMARY: Hisar gangabuse victim today demanded Rs 10 crore from actor Salman Khan for his controversial abuse statement during an interview to promote his latest film Sultan.

Keywords: Hisar, Gangabuse, Victim, Demanded, Rs 10 crore, Actor, Salman Khan, Controversial, Abuse, Statement, Interview
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia