Legal Ruling | നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് പരിശോധനാ വിവാദത്തിൽ അതിജീവിതയുടെ ഹർജി തള്ളി ഹൈകോടതി


● വിചാരണ കോടതി നടത്തിയ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടികാട്ടിയാണ് അതിജീവിത ഹർജി നല്‍കിയത്.
● സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അതിജീവിത അപ്പീല്‍ നല്‍കും.
● അതിജീവിതയെ നിയമപരമായ മറ്റ് മാർഗങ്ങൾ തേടാൻ ഹൈക്കോടതി തടയുന്നില്ല.
കൊച്ചി: (KVARTHA) നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി തുറന്ന് പരിശോധിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ട അതിജീവിതയുടെ ഹർജി ഹൈകോടതി തള്ളി. വിചാരണ കോടതി നടത്തിയ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടികാട്ടിയാണ് അതിജീവിത ഹർജി നല്‍കിയത്.
സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അതിജീവിത അപ്പീല്‍ നല്‍കും. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും ഹൈകോടതി മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണമെന്നുമായിരുന്നു അതിജീവിതയുടെ ആവശ്യം.
എന്നാൽ, ഹർജി നിയമപരമായി നില നിലനില്‍ക്കില്ലെന്നും മുമ്പ് തീർപ്പാക്കിയ ഹർജിയില്‍ പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കാൻ ആവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി ജഡ്ജി സിഎസ് ഡയസ് വിധി പറഞ്ഞത്.
ഈ വിഷയത്തിൽ നടത്തിയ അന്വേഷണത്തിൽ കാര്യമായ അപകടകരമായ കണ്ടെത്തലുകളൊന്നും ഉണ്ടായില്ലെന്നും നിലവിലെ നിയമപ്രകാരം അതിജീവിതയുടെ ഹർജിക്ക് പരിഗണന നൽകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. നിയമപരമായ മറ്റ് മാർഗങ്ങൾ തേടുന്നതിൽ നിന്ന് അതിജീവിതയെ തടയാൻ കോടതി ഉദ്ദേശിക്കുന്നില്ലെന്നും ജസ്റ്റിസ് സിഎസ് ഡയസ് വ്യക്തമാക്കി.
പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജി തന്റെ സഹപ്രവർത്തകരെ സംരക്ഷിക്കുന്ന റിപ്പോർട്ടാണ് നല്‍കിയതെന്നാണ് അതിജീവിത വാദിച്ചു. ഹൈകോടതി നിർദ്ദേശപ്രകാരമാണ് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നെന്ന ആരോപണത്തില്‍ നേരത്തെ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. അതിജീവിതയുടെ ആരോപണം ശരിവെക്കുന്ന കണ്ടെത്തലുകളാണ് റിപ്പോർട്ടിലുണ്ടായിരുന്നത്.
വിചാരണ കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കെ, മെമ്മറി കാർഡ് അങ്കമാലി മജിസ്‌ട്രേറ്റിന്റെ സ്വകാര്യ കസ്റ്റഡിയിൽ ആയിരുന്നു. അങ്ങനെ സൂക്ഷിക്കാമെന്ന ധാരണയിലാണ് ഇത് ചെയ്തതെന്ന് മജിസ്‌ട്രേറ്റ് പറയുന്നു. എന്നാൽ, മജിസ്‌ട്രേറ്റ് ലീന ഈ കാർഡ് സ്വന്തം നിലയ്ക്ക് തുറന്ന് പരിശോധിച്ചു. ഇതിന് ശേഷം, 2018 ഡിസംബർ 13 ന് ജില്ലാ ജഡ്ജിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് മഹേഷ് തന്റെ സ്വന്തം ഫോണിൽ ഈ കാർഡ് പരിശോധിച്ചു.
#ActressAssault #MemoryCard #HighCourt #LegalNews #Survivor #Evidence