ഹേമ മാലിനിയും നയന്‍താരയും വെള്ളിത്തിരയില്‍ ഒരുമിക്കുന്നു

 


ചെന്നൈ: (www.kvartha.com 04.05.2016) ഹേമ മാലിനിയും നയന്‍താരയും ആദ്യമായി വെള്ളിത്തിരയില്‍ ഒരുമിക്കുന്നു. തെലുങ്ക് നടന്‍ ബാലകൃഷ്ണയുടെ നൂറാം ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. മൂന്നാം തവണയാണ് നയന്‍താര ബാലകൃഷ്ണയുടെ നായികയായി അഭിനയിക്കുന്നത്.

ഗൗതമപുത്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഹേമ മാലിനി ബാലകൃഷ്ണയുടെ അമ്മവേഷത്തിലും നയന്‍താര നായികാവേഷത്തിലുമായിരിക്കും അഭിനയിക്കുക. സ്റ്റ് ഫ്രെയിം എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കൃഷ് ആണ്. ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും

ശ്രീ രാമരാജ്യം, സിംഹ എന്നീ ചിത്രങ്ങളിലാണ് ഇതിന് മുന്‍പ് ബാലകൃഷ്ണയും നയന്‍സും ഒരുമിച്ച് അഭിനയിച്ചത്.

ഹേമ മാലിനിയും നയന്‍താരയും വെള്ളിത്തിരയില്‍ ഒരുമിക്കുന്നു

SUMMARY: Her last Telugu outing was Sri Krishna Vijayam (1971) and since then, veteran actress Hema Malini worked predominantly in Bollywood, with memorable films such as Seeta Aur Geeta, Sholay, Dream Girl, Satte Pe Satta and Baghban among others to her credit.

Keywords: Hema Malini, Nayanthara,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia