Movie | 'ഹലോ മമ്മി'യിലെ 'പുള്ളിമാന്‍' ഗാനവും സക്‌സെസ് ടീസറും പുറത്ത്; സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

 
'Hello Mummy' song and success teaser released
Watermark

Image Credit: Malayalam PR

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● വൈശാഖ് എലന്‍സിന്റെ സംവിധാനം.
● ഫാന്റസി ഹൊറര്‍ കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രം.
● നവംബര്‍ 21നാണ് ചിത്രം തിയറ്റര്‍ റിലീസായത്. 

കൊച്ചി: (KVARTHA) ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഫാന്റസി ഹൊറര്‍ കോമഡി എന്റര്‍ടെയ്‌നര്‍ 'ഹലോ മമ്മി'യിലെ 'പുള്ളിമാന്‍ കണ്ണിലെ' എന്ന ഗാനം പുറത്തിറങ്ങി. വൈശാഖ് എലന്‍സിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനമിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരക്കുകയാണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ് സംഗീതം പകര്‍ന്ന ഗാനം ദീപക് നായരാണ് ആലപിച്ചിരിക്കുന്നത്. 

Aster mims 04/11/2022

നവംബര്‍ 21ന് തിയറ്റര്‍ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണത്തോടെ വിജയകരമായ് പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ സക്‌സെസ് ടീസറും ഇതിനോടൊപ്പം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. സിനിമയിലെ ഫാന്റസി-ഹൊറര്‍ രംഗങ്ങള്‍ അടങ്ങുന്ന പ്രോമോയാണ് പുറത്തിവിട്ടത്.

ജോമിന്‍ മാത്യു, ഐബിന്‍ തോമസ്, രാഹുല്‍ ഇ. എസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മാണം വഹിച്ച ചിത്രം ഹാങ്ങ് ഓവര്‍ ഫിലിംസും എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. സജിന്‍ അലി, നിസാര്‍ ബാബു, ദിപന്‍ പട്ടേല്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. 

ചിത്രത്തിലെ 'റെഡിയാ മാരന്‍' എന്ന ഗാനവും പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഡബ്സി, സിയ ഉള്‍ ഹഖ്, ജേക്‌സ് ബിജോയ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനത്തിന് ജേക്‌സ് ബിജോയിയാണ് സംഗീതം പകര്‍ന്നത്. മൂ.രിയുടെതാണ് വരികള്‍. ചിരിപ്പിച്ചും പേടിപ്പിച്ചും വിസ്മയിപ്പിക്കുന്ന ചിത്രം പ്രേക്ഷകര്‍ ഹൃദയത്താല്‍ സ്വീകരിച്ചിരിക്കുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ വീണ്ടുമൊരു കോമഡി-ഹൊറര്‍ എത്തിയതിന്റെ സന്തോഷത്തിലാണ് മലയാളികള്‍.

സണ്ണി ഹിന്ദുജ, അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഡ്രീം ബിഗ് പിക്‌ച്ചേഴ്‌സാണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. ജിസിസി ഓവര്‍സീസ് ഡിസ്ട്രിബ്യുഷന്‍ റൈറ്റ്‌സ് ഉള്‍പ്പെടെയുള്ള ഓവര്‍സീസ് ഡിസ്ട്രിബ്യുഷന്‍ ഫാഴ്‌സ് ഫിലിംസാണ് കരസ്ഥമാക്കിയത്.

ഛായാഗ്രഹണം: പ്രവീണ്‍ കുമാര്‍, ചിത്രസംയോജനം: ചമന്‍ ചാക്കോ, ഗാനരചന: മു. രി, സുഹൈല്‍ കോയ, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, ക്രിയേറ്റിവ് ഡയറക്റ്റര്‍: രാഹുല്‍ ഇ എസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബിജേഷ് താമി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: സാബു മോഹന്‍, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആര്‍ വാരിയര്‍, വി എഫ് എക്‌സ്: പിക്‌റ്റോറിയല്‍ എഫ്എക്സ്, സംഘട്ടനം: കലൈ കിങ്‌സണ്‍, പി സി സ്റ്റണ്ട്‌സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റില്‍സ്: അമല്‍ സി സദര്‍, ഡിസൈന്‍: ടെന്‍ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യന്‍ എം, പിആര്‍ഒ: പ്രതീഷ് ശേഖര്‍, പിആര്‍&മാര്‍ക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്സ്: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

#HelloMummy, #MalayalamMovie, #MalayalamSong, #IndianCinema, #newrelease, #fantasyhorrorcomedy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script