ഗുല്‍സാറിന്റെ പുതിയ കവിതാസമാഹാരം; കല്‍ബുര്‍ഗി മുതല്‍ അയോധ്യ വരെ

 



ന്യൂഡല്‍ഹി: (www.kvartha.com 19.01.2017) നിലവിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ തന്റെ കവിതകളില്‍ ഉള്‍പ്പെടുത്തി പ്രമുഖ കവിയും എഴുത്തുകാരനുമായ ഗുല്‍സാര്‍. തന്റെ പുതിയ കവിതാസമാഹാരത്തില്‍ രാജ്യത്തെ അസഹിഷ്ണുത, സാധാരണക്കാരന്റെ അരക്ഷിതാവസ്ഥ, ദളിത് പീഡനങ്ങള്‍, ഇന്ത്യാ പാക് ബന്ധങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

52 കവിതകളാണ് ഗുല്‍സാര്‍ തന്റെ കവിതാസമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹിന്ദിയിലാണ് ഗുല്‍സാര്‍ കവിതകളെഴുതിയിരിക്കുന്നത്. പവന്‍ കെ വര്‍മ്മ ഇത് ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

'സംശയകമായ കവിതകള്‍' എന്നാണ് ഗുല്‍സാറിന്റെ പുതിയ കവിതകളെ പവന്‍ കെ വര്‍മ്മ വിശേഷിപ്പിച്ചത്. ഇതുവരെയുള്ള ഗുല്‍സാര്‍ കവിതകളില്‍ നിന്നും വിഭിന്നമാണിതെന്നും അദ്ദേഹം പറഞ്ഞു. കല്‍ബുര്‍ഗി മുതല്‍ അയോധ്യ വരെ കവിതകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുല്‍സാറിന്റെ പുതിയ കവിതാസമാഹാരം; കല്‍ബുര്‍ഗി മുതല്‍ അയോധ്യ വരെ

SUMMARY: Poet-lyricist Gulzar has now come out with a book of poems and the topics range from the political climate in the country and intolerance to the plight of the common man, and from atrocities against Dalits to Indo-Pak relations.

Keywords: National, Gulzar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia