വിലക്ക് പത്മാവതിക്ക് മാത്രം; ഗുജറാത്തില്‍ ബഞ്ചമിന്‍ നെതന്യാഹു പങ്കെടുത്ത പരിപാടിയില്‍ പത്മാവതിയിലെ ഗൂമര്‍ ഗാനം പ്ലേ ചെയ്തു

 


ADVERTISEMENT

അഹമ്മദാബാദ്: (www.kvartha.com 18.01.2018) സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രമായ പത്മാവതിന്റെ റിലീസ് അനുവദിക്കില്ലെന്ന് പറഞ്ഞ ഗുജറാത്തില്‍ അതേ ചിത്രത്തിലെ ഗാനത്തിന് വിലക്കില്ല. ഇസ്രായേലി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പങ്കെടുത്ത ഒരു പരിപാടിയില്‍ പത്മാവതിയിലെ ഗൂമര്‍ എന്ന് തുടങ്ങുന്ന ഗാനം പ്ലേ ചെയ്തതായി റിപോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

വിലക്ക് പത്മാവതിക്ക് മാത്രം; ഗുജറാത്തില്‍ ബഞ്ചമിന്‍ നെതന്യാഹു പങ്കെടുത്ത പരിപാടിയില്‍ പത്മാവതിയിലെ ഗൂമര്‍ ഗാനം പ്ലേ ചെയ്തു

ഈ പരിപാടിയുടെ വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളും ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടിലാണ്. ദീപിക പദുക്കോണ്‍, ഷാഹിദ് കപൂര്‍, രണ്‍ വീര്‍ കപൂര്‍ എന്നിവരാണ് പത്മാവതിലെ താരങ്ങള്‍.

അടുത്തിടെ പത്മാവതിലെ ഗാനം പ്ലേ ചെയ്ത് നടത്തിയ സ്‌കൂളിലെ പരിപാടിക്കിടെ പ്രതിഷേധക്കാര്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Recently, a school programme was vandalised by protesters as the participants performed on the same song, which features Deepika Padukone in the film.

Keywords: Padmaavat, Ghoomar, Padmaavat Ghoomar, Padmavati Ghoomar, padmavati, Benjamin Netanyahu Gujarat, Benjamin Netanyahu, Gujarat, Narendra Modi
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia