ചിറകു വിരിച്ച് പറക്കാനൊരുങ്ങുന്ന പെണ്‍കുട്ടിയുടെ വേഷപകര്‍ച; 'ചിറക്' സംഗീത ആല്‍ബത്തിന്റെ ആദ്യ പോസ്‌റ്റെര്‍ പുറത്ത്
Dec 7, 2021, 10:23 IST
കൊച്ചി: (www.kvartha.com 07.12.2021) 'ചിറക്' എന്ന സംഗീത ആല്‍ബത്തിന്റെ ആദ്യ പോസ്‌റ്റെര്‍ പുറത്തിറക്കി. എസ് വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വൈശാഖ് സി വടക്കേവീടാണ് ഈ ആല്‍ബം നിര്‍മിച്ചിരിക്കുന്നത്. അനു സിതാരയുടെ സഹോദരി അനു സോനാര 'ചിറകി'ലൂടെ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നു എന്ന പ്രത്യേകതയുണ്ട് ഇതിന്. 'നാല് ചുവരുകള്‍ക്കുള്ളില്‍ ചിറകൊതുക്കിയ മാടപ്രാവുകളിലൂടെ' എന്ന ടാഗ് ലൈനാണ് പോസ്‌റ്റെറിന്റെ മറ്റൊരു ആകര്‍ഷണീയത. 'വാബി-സാബി' യ്ക്ക് ശേഷം സനി യാസ് സംവിധാനം ചെയ്യുന്ന 'ചിറക്'ല്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് മെഹ്‌റിനാണ്.
ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് സോമ സുന്ദറും, ഗാനരചന നിതിന്‍ ശ്രീനിവാസനുമാണ്. സമൂഹത്തിന് വേണ്ടി സ്വയം ഇഷ്ടങ്ങളും ആഗ്രഹങ്ങളും മാറ്റിവയ്ക്കപ്പെടേണ്ടി വരുന്ന പെണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്തയായി ചിറകു വിരിച്ച് പറക്കാനൊരുങ്ങുന്ന പെണ്‍കുട്ടിയുടെ വേഷപകര്‍ചയാണ് 'ചിറക്' ലൂടെ അനു സോനാരാ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ പോകുന്നത്.
ഛായഗ്രഹണം: വിഷ്ണു എം പ്രകാശ്, അസോസിയേറ്റ് ഡയറക്ടര്‍: തേജസ് കെ ദാസ്, എഡിറ്റിങ്: അരുണ്‍ പി ജി, കോ. പ്രൊഡ്യൂസര്‍: നൗഷു ലോജിക് മീഡിയ, പ്രൊഡക്ഷന്‍ എക്‌സിക്യൂടീവ്: സല്‍ സബീല്‍, അസിസ്റ്റന്റ് ഡയറക്ടര്‍സ്: റോണാ അരയായില്‍, ജൈബി ജോസഫ്, മീഡിയ മാര്‍കെറ്റിങ്: സീത ലക്ഷ്മി, പ്രതീഷ് ശേഖര്‍, പിആര്‍ഒ: പി. ശിവപ്രസാദ്, പ്രോഗ്രാമിങ് മിക്‌സ് ആന്‍ഡ് മാസ്റ്ററിങ്: രോഹിത് ഇ അരവിന്ദ് ടെക്നോ 360 തൃശ്ശൂര്‍, സ്റ്റില്‍സ്: റാബിഹ് മുഹമ്മദ്, ശിഹാബ് അലിശ, ടൈറ്റില്‍: കിഷോര്‍ ബാബു വയനാട് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.
Keywords: Kochi, News, Kerala, Song, Entertainment, Poster, Chiraku, Music, First poster of musical album 'Chiraku' released
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.