പ്രീതി സിന്റയെ മാനഭംഗപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി

 


ന്യൂഡല്‍ഹി: (www.kvartha.com 15.06.2014) ബോളീവുഡ് നടി പ്രീതി സിന്റയെ മുന്‍ കാമുകന്‍ നെസ് വാദിയ മാനഭംഗപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. കേസില്‍ സുപ്രധാന തെളിവാകുന്ന ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. ഐപിസി 354, 504, 506, 509 വകുപ്പുകള്‍ പ്രകാരമാണ് നെസ് വാദിയക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പ്രിറ്റി സിന്റയുടെ പരാതിയെതുടര്‍ന്നാണ് കേസെടുത്തത്.

പ്രീതി സിന്റയും വാദിയയും വഴക്കടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വാദിയയുടെ മാതാവിനായി ബുക്ക് ചെയ്തിരുന്ന സീറ്റിനെ ചൊല്ലിയാണ് ഇരുവരും വഴക്കടിച്ചതെന്ന് ഇവരുടെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. വാദിയയുടെ മാതാവിനായി ബുക്ക് ചെയ്തിരുന്ന സീറ്റ് പ്രിറ്റിയുടെ സുഹൃത്തുക്കള്‍ കൈയ്യേറിയതാണ് പ്രശ്‌നമായത്. ഇതേതുടര്‍ന്ന് വാദിയയുടെ മാതാവിന് 20 മിനിട്ടോളം നിന്ന് ഐപിഎല്‍ മല്‍സരം കാണേണ്ടിവന്നു.

സൗത്ത് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ മേയ് 30നായിരുന്നു സംഭവം. ചെന്നൈ സൂപ്പര്‍ കിംഗും കിംഗ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മല്‍സരമായിരുന്നു അന്ന് നടന്നത്.

പ്രിറ്റിയും വാദിയയും നിയന്ത്രണം വിട്ട് വഴക്കടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നതെങ്കിലും വാദിയ പ്രിറ്റിയെ അധിക്ഷേപിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചതായി അറിവില്ല. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം ലഭിക്കുകയുള്ളു.
പ്രീതി സിന്റയെ മാനഭംഗപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി

SUMMARY:
New Delhi: In another twist of events on the Preity Zinta Molestation case against Ness Wadia, the exclusive CCTV footage recovered by Zee News gives some insight to the whole case.

Keywords: Preity Zinta, Molestation, Ness Wadia, IPL, Assault, CCTV footage, Anindita Dev
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia