SWISS-TOWER 24/07/2023

ഈജിപ്ഷ്യന്‍ ചിത്രമായ ക്ലാഷിന് സുവര്‍ണ ചകോരം, വിധു വിന്‍സെന്റിന് രജത ചകോരം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 16.12.2016)  21-ാമത് കേരള രാജ്യാന്തര ചലചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ഈജിപ്ഷ്യന്‍ ചിത്രമായ ക്ലാഷിന്. മികച്ച സംവിധാനത്തിനുള്ള രജതചകോരം ക്ലെയര്‍ ഒബ്‌സ് ക്വുര്‍ സംവിധാനം ചെയ്ത യെസിം ഒസ്ത ലാഗുനാണ്. വിധു വിന്‍സെന്റിന് മികച്ച നവാഗത സംവിധായികക്കുള്ള രജത ചകോരവും ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. ജൂറി ചെയര്‍മാന്‍ മിഷേല്‍ ഖലീഫി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും വിധുവിന്‍സെന്റിന്റെ മാന്‍ഹോളിന് ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള നാറ്റ് പാക് പുരസ്‌കാരം കമ്മട്ടിപ്പാടത്തിനാണ്. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള പുരസ്‌കാരം കോള്‍ഡ് ഓഫ് കലന്തര്‍ സ്വന്തമാക്കി.

ഈജിപ്ഷ്യന്‍ ചിത്രമായ ക്ലാഷിന് സുവര്‍ണ ചകോരം, വിധു വിന്‍സെന്റിന് രജത ചകോരം


മേളയിലെ പ്രതിനിധികളുടെ വോട്ടിങ്ങില്‍ മുന്നിലെത്തി പ്രേക്ഷകപിന്തുണ ലഭിച്ച ചിത്രത്തിനുള്ള പുരസ്‌കാരവും 'ക്ലാഷ്' നേടി. രാജ്യാന്തര ചലച്ചിത്ര നിരൂപക ഫെഡറേഷന്‍ (ഫിപ്രസി) തിരഞ്ഞെടുത്ത മികച്ച മത്സരവിഭാഗ ചിത്രം ജാക്ക് സാഗ സംവിധാനം ചെയ്ത 'വെയര്‍ ഹൗസ്ഡി'നാണ്. സുവര്‍ണചകോരത്തിന് 15 ലക്ഷവും, രജതചകോരത്തിന് നാലു ലക്ഷം രൂപയുമാണ് സമ്മാനത്തുക. മുഹമ്മദ് ദിയാദാണ് ക്ലാഷിന്റെ സംവിധായകന്‍.

മേളയില്‍ മികച്ച പ്രദര്‍ശന സൗകര്യമൊരുക്കിയതിന്റെ എസ്തറ്റിക് അവാര്‍ഡ് കൈരളി  കെ എസ് എഫ് ഡി സി തിയറ്റര്‍ നേടി. മികച്ച സാങ്കേതിക സൗകര്യത്തിന് തിയറ്ററുകള്‍ക്ക് ഏര്‍പെടുത്തിയ ടെക്‌നിക്കല്‍ അവാര്‍ഡ് ശ്രീപത്മനാഭ തീയറ്ററിനു ലഭിച്ചു. മന്ത്രിമാരായ  എ കെ ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ അഡ്വ. വി കെ പ്രശാന്ത്, എ സമ്പത്ത് എം പി, വി എസ് ശിവകുമാര്‍ എം എല്‍ എ, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പഴ്‌സന്‍ ബീന പോള്‍, അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, കെ എസ് എഫ് ഡി സി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.

Keywords:  Kerala, International Film Festival, Kochi, film, Thiruvananthapuram, Award, Movie.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia