Denial | വഞ്ചനാകേസില്‍ തങ്ങളുടെ ഭാഗം വിശദീകരിച്ച് റെമോ ഡിസൂസയും ഭാര്യയും
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ദമ്പതികള്‍.
● കേസുമായി മുന്നോട്ട് പോകും.
● തങ്ങളുടെ ഭാഗം ഉടന്‍ അവതരിപ്പിക്കും.
മുംബൈ: (KVARTHA) 26 കാരിയായ നര്‍ത്തകിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 16 ന് മുംബൈയിലെ മിരാ റോഡ് പോലീസ് സ്റ്റേഷനിലാണ് നൃത്തസംവിധായകനും സംവിധായകനുമായ റെമോയ്ക്കും ഭാര്യ ലിസെല്ലിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ബോളിവുഡിലെ പ്രമുഖ സിനിമകളില്‍ എല്ലാം കൊറിയോഗ്രഫറായി പ്രശസ്തനാണ് മലയാളിയായ റെമോ. 100 ഓളം ചിത്രങ്ങളില്‍ ഇദ്ദേഹം നൃത്തം ചിട്ടപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ, 11.96 കോടി രൂപയുടെ ഡാന്‍സ് ട്രൂപ്പിനെ വഞ്ചിച്ചുവെന്നാരോപിച്ച കേസില്‍ പ്രസ്താവന ഇറക്കിയിരിക്കുകയാണ് ദമ്പതികള്‍. യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവരും മുന്‍പ് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ദമ്പതികള്‍ ആളുകളോട് അഭ്യര്‍ത്ഥിച്ചു. തങ്ങളുടെ ഭാഗം ഉടന്‍ അവതരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
റെമോയുടെയും ലിസെല്ലയുടെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ പങ്കുവെച്ച പ്രസ്താവന ഇങ്ങനെയായിരുന്നു: 'ഒരു പ്രത്യേക നൃത്തസംഘവുമായി ബന്ധപ്പെട്ട് ചില പരാതികള്‍ രജിസ്റ്റര്‍ ചെയ്തതായി മാധ്യമ റിപ്പോര്‍ട്ടുകളിലൂടെ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത് നിരാശാജനകമാണ്. യഥാര്‍ത്ഥ വസ്തുതകള്‍ കണ്ടെത്തുന്നതിന് മുമ്പ് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു'.
സല്‍മാന്‍ ഖാന്‍ നായകനായ റേസ് 3 എന്ന ചിത്രം സംവിധാനം ചെയ്ത റെമോ, പ്രതിസന്ധി ഘട്ടങ്ങളില്‍ തന്നെയും ലിസെല്ലിനെയും പിന്തുണച്ചതിന് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് പ്രസ്താവന അവസാനിപ്പിച്ചത്.
തങ്ങളുടെ ഭാഗത്തുനിന്നും കേസ് മുന്നോട്ട് കൊണ്ടുപോകുമെന്നും. ഞങ്ങള്‍ ഇതുവരെ ചെയ്തതുപോലെ ഇപ്പോഴത്തെ കേസുമായി സഹകരിക്കുന്നത് തുടരുമെന്നും റെമോ ഡിസൂസയും ഭാര്യ ലിസെല്ലും കൂട്ടിച്ചേര്‍ത്തു.
#RemoDSouza #LisaDSouza #BollywoodChoreographer #FraudAllegations #DanceControversy #MumbaiPolice
