Blacklist | 'പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നടിയോട് വഴങ്ങാന്‍ ആവശ്യപ്പെട്ടതിനെ എതിര്‍ത്തു'; പിന്നാലെ സിനിമയില്‍നിന്ന് വിലക്കിയെന്ന ഗുരുതര ആരോപണവുമായി സൗമ്യ സദാനന്ദന്‍
കൊച്ചി: (KVARTHA) പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നടിയോട് വഴങ്ങാന്‍ ആവശ്യപ്പെട്ടതിനെ എതിര്‍ത്തതിന് സിനിമയില്‍നിന്ന് വിലക്കിയെന്ന ഗുരുതര ആരോപണവുമായി സംവിധായക സൗമ്യ സദാനന്ദന്‍ (Soumya Sadananthan). സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലാണ് ഹേമ കമ്മിറ്റിക്ക് (Hema Committee) മുന്‍പില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ സൗമ്യ പങ്കുവച്ചത്.
ലൈംഗിക ബന്ധത്തിന് തയാറാവണമെന്ന് ആവശ്യപ്പെട്ടത് ഒരു പവര്‍ പേഴ്‌സണ്‍ ആണ്. സിനിമയിലെ നല്ല ആണ്‍കുട്ടികള്‍ക്ക് പോലും മറ്റൊരു മുഖമുണ്ടെന്നും തന്റെ ആദ്യ സിനിമ അനുവാദമില്ലാതെ പ്രധാന നടനും സഹനിര്‍മാതാവും എഡിറ്റ് ചെയ്‌തെന്നും സൗമ്യ ആരോപിക്കുന്നു. ആദ്യ സിനിമയ്ക്ക് ശേഷം മറ്റു പ്രോജക്ടുകളുമായി നിര്‍മാതാക്കള്‍ സഹകരിച്ചില്ലെന്നും സൗമ്യ ആരോപിച്ചു.
എന്റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി, എന്ന കുറിപ്പോടു കൂടിയാണ് സൗമ്യ സിനിമയില്‍നിന്ന് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. പുതിയ പ്രോജക്ടുകളുമായി വനിതാ നിര്‍മാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും സൗമ്യ പറയുന്നു. ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ ഇതെല്ലാം വെളിപ്പെടുത്തിയിട്ടുണ്ടെന്നും സൗമ്യ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
കുഞ്ചാക്കോ ബോബന്‍ നായകനായ 'മാംഗല്യം തന്തുനാനേന' എന്ന സിനിമയുടെ സംവിധായികയാണ് സൗമ്യ. സൗമ്യ 2018ലാണ് ആദ്യ സിനിമ ചെയ്തത്. അതിനു ശേഷം ഇതുവരെ തനിക്ക് അവസരങ്ങള്‍ ലഭിച്ചില്ല. 2019ല്‍ മാത്രം 10 പേരെയാണ് കണ്ടത്. അതില്‍ എട്ടുപേരും എന്റെ പ്രോജക്ട് വേണ്ടെന്ന് പറഞ്ഞു. രണ്ടു വനിതാ പ്രോഡ്യുസര്‍മാരെ സമീപിച്ചെങ്കിലും പ്രോജക്ടുമായി മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. സൗമ്യ കുറിപ്പില്‍ വ്യക്തമാക്കി.
#SoumyaSadanandan #MalayalamCinema #Assault #HemaCommittee #WomenInFilm #Bollywood #IndianCinema