SWISS-TOWER 24/07/2023

ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 16.04.2016) ഇതിഹാസ താരം ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ന്യൂമോണിയ ബാധിതനാണ് താരം.

ദിലീപ് കുമാറിന്റെ കുടുംബ സുഹൃത്ത് ഉദയ താര നയ്യാറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ശനിയാഴ്ച രാവിലെ കടുത്ത പനിയെ തുടര്‍ന്നാണ് ദിലീപ് കുമാറിനെ ആശുപത്രിയിലെത്തിച്ചത്. ന്യൂമോണിയ കണ്ടെത്തിയതോടെ ചികില്‍സ ആരംഭിച്ചു.

ദിലീപ് കുമാറിന്റെ ആരോഗ്യനില ഭേദപ്പെട്ടുവരികയാണെന്നും അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും നയ്യാര്‍ പറഞ്ഞു.

ദിലീപ് കുമാറിന് കടുത്ത ശ്വാസം മുട്ട് അനുഭവപ്പെടുന്നതായാണ് റിപോര്‍ട്ട്.
ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

SUMMARY: Mumbai: Veteran actor Dilip Kumar has been admitted to Lilavati hospital here on Saturday morning and is diagnosed with pneumonia, the actor’s family friend Udaya Tara Nayyar confirmed.

Keywords: Mumbai, Veteran actor Dilip Kumar, Bollywood
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia