ADVERTISEMENT
തൃശൂര്‍: ഡിജിറ്റല്‍ ഫിലിം മേക്കേഴ്‌സ് ഫോറം സംഘടിച്ച ഡി.എഫ്.എം.എഫ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ശ്രീകാന്ത് ഇ. ജി. സംവിധാനം ചെയ്ത കണ്ണൂരില്‍ നിന്നുള്ള വില്‍ യു ബി മി നല്ല സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. തൃശൂരില്‍ നിന്നുള്ള മൗനനൊമ്പരം മികച്ച ഡോക്യുമെന്ററിയായി. സരിത പി. ആണ് മൗനനൊമ്പരത്തിന്റെ സംവിധായിക.
നല്ല ഫീച്ചര്‍ സിനിമയുടെ സംവിധായകനുള്ള അവാര്‍ഡ് ശ്രീകാന്ത് ഇ.ജിക്കും ഡോക്യുമെന്ററി സംവിധായകനുള്ള അവാര്‍ഡ് സരിത പി.ക്കും ലഭിച്ചു. മികച്ച ബാലതാരത്തിനുള്ള അവാര്‍ഡിന് രണ്ട് പേര്‍ അര്‍ഹരായി. വില്‍ യു ബി മിയിലെ ബാലതാരം കേഡര്‍ നാഥും ബൈസിക്കില്‍ തീഫിലെ അഭിനയത്തിന് ഗോപീകൃഷ്ണയും ബാലതാരത്തിനുള്ള അവാര്‍ഡ് പങ്കിട്ടു.
മറ്റ് അവാര്‍ഡുകള്‍: കവിത കെ. മോഹന്‍ (നല്ല നടി), ഫൈസല്‍ കോരോത്ത് (നടന്‍), ഷാഹിര്‍ കാട്ടൂര്‍ (കഥ), മനു മോഹന്‍ (തിരക്കഥ), സുബീഷ് യുവ (എഡിറ്റിങ്ങ്), രതീഷ് പട്ടാമ്പി (ആര്‍ട്ട് ആന്റ് കോസ്റ്റ്യൂം), ജിത്തു ജോസഫ് (മേക്കപ്പ്), സീന സ്വാമിനാഥന്‍ (നരേറ്റര്‍).
ഇതിനു പുറമെ, ഏഴ് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡുകളും സ്‌ക്രീനിങ്ങ് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡിജിറ്റല്‍ ചലച്ചിത്ര സംവിധായകന്‍ സതീഷ് കളത്തില്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
നല്ല ഫീച്ചര്‍ സിനിമയുടെ സംവിധായകനുള്ള അവാര്‍ഡ് ശ്രീകാന്ത് ഇ.ജിക്കും ഡോക്യുമെന്ററി സംവിധായകനുള്ള അവാര്‍ഡ് സരിത പി.ക്കും ലഭിച്ചു. മികച്ച ബാലതാരത്തിനുള്ള അവാര്‍ഡിന് രണ്ട് പേര്‍ അര്‍ഹരായി. വില്‍ യു ബി മിയിലെ ബാലതാരം കേഡര്‍ നാഥും ബൈസിക്കില്‍ തീഫിലെ അഭിനയത്തിന് ഗോപീകൃഷ്ണയും ബാലതാരത്തിനുള്ള അവാര്‍ഡ് പങ്കിട്ടു.
![]() |
| Sreekanth.E.G |
![]() |
| Saritha.P |
Keywords : Documentary, Film, Award, Thrissur, Entertainment, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Follow Kvartha
Stay connected with the latest Malayalam news, breaking updates and local stories.
Follow us on Facebook →


