കാജോള്‍ ബീഫ് കഴിച്ചത് വിവാദമാകുന്നു; തിന്നത് പശുവിറച്ചിയല്ല, പോത്തിറച്ചിയെന്ന് താരം

 


മുംബൈ: (www.kvartha.com 02.05.2017) പാര്‍ട്ടിക്കിടെ നടി കാജോള്‍ ബീഫ് കഴിക്കുന്ന വീഡിയോ വിവാദമായി. ബീഫ് പെപ്പര്‍ വാട്ടര്‍ വിത്ത് ഡ്രൈ ലെന്തില്‍സ് ആന്‍ഡ് ഡ്രൈ ബീഫ് എന്ന ഭക്ഷ്യവിഭവമാണ് കാജോള്‍ കഴിച്ചത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ കാജോള്‍ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്തത്.

മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബീഫ് നിരോധിച്ചിരിക്കേ എങ്ങനെയാണ് കാജോളിന് ബീഫ് ലഭിച്ചതെന്ന് ചിലര്‍ ചോദിക്കുന്നു. ബീഫ് കഴിച്ചതിന്റെ പേരില്‍ മുസ്ലീങ്ങളെ തല്ലിക്കൊല്ലുമ്പോള്‍ കാജോള്‍ ബീഫ് കഴിക്കുന്നത് പ്രശ്‌നമില്ലേയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

വീഡിയോ വിവാദമായെന്ന് കണ്ടതോടെ കാജോള്‍ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ചിത്രങ്ങള്‍ ഇപ്പോഴും അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ലഭ്യമാണ്.

കാജോള്‍ ബീഫ് കഴിച്ചത് വിവാദമാകുന്നു; തിന്നത് പശുവിറച്ചിയല്ല, പോത്തിറച്ചിയെന്ന് താരം

വിവാദം തുടര്‍ന്നതോടെ വിശദീകരണവുമായി കാജോള്‍ ട്വിറ്ററിലെത്തിയിരുന്നു. താന്‍ കഴിച്ചത് ബീഫല്ലെന്നും പോത്തിറച്ചിയാണെന്നും കാജോള്‍ വ്യക്തമാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

A post shared by Kajol Devgan (@kajol) on

SUMMARY: On Sunday, a video went viral which showed Kajol at a party where she was being served a dish called 'beef pepper water with dry lentils and dry beef' by a man named Ryan Stephen.

Keywords: National, Entertainment, Kajol
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia