Suggestion | 'മാനസികമായി വലിയ സങ്കടത്തിലാണ്'; കുഞ്ചാക്കോ ബോബന്‍ അമ്മയുടെ പ്രസിഡന്റ് ആകണമെന്ന് ധര്‍മജന്‍

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (KVARTHA) 'അമ്മ' (AMMA) സംഘടനയില്‍ സജീവമായി നില്‍ക്കുന്നവരാകണം സംഘടനയുടെ നേതൃസ്ഥാനത്തേക്ക് വരണ്ടതെന്നും കുഞ്ചാക്കോ ബോബന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നാല്‍ വളരെ നല്ല കാര്യമാണെന്നും നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി (Dharmajan Bolgatty). സംഘടന പിരിച്ചുവിട്ടപ്പോള്‍ മാനസികമായി നല്ല വിഷമം തോന്നിയെന്നും നടന്‍ പറഞ്ഞു.

ദിലീപേട്ടനെ പുറത്താക്കിയപ്പോള്‍ തന്നെ തീരുമാനിച്ചതാണ് പോകണം എന്നുള്ളത്. ഇപ്പൊ ഈ ഒരു പ്രഖ്യാപനം കൂടി ആയപ്പോള്‍ ഞാന്‍ മാനസികമായി വലിയ സങ്കടത്തിലാണ്. ഇനി ഇപ്പൊ ഭരിക്കാന്‍ വരുന്നത് ആരാണെന്നൊന്നും എനിക്കറിയില്ല. ഞാന്‍ ഒരൊറ്റ കാര്യം പറയാം. നമുക്ക് ഫണ്ട് ഉണ്ടാക്കുന്ന ഒരു പരിപാടി ഉണ്ടല്ലോ അതിനൊക്കെ ലാലേട്ടനും മമ്മൂക്കയും ഒന്നും ഇല്ലാതെ ഒരുത്തനും വിചാരിച്ചാല്‍ നടക്കില്ല അതാണ് സത്യം. വേറെ ആര് വന്നാലും നടക്കില്ല. 'അമ്മ'യില്‍ നിന്ന് അഞ്ചു രൂപ പോലും വാങ്ങാത്ത ആളാണ് ഞാന്‍. ഞാന്‍ ഇനി ചിലപ്പോള്‍ 'അമ്മ'യില്‍ ഉണ്ടാകില്ല.
ഞാന്‍ ഭയങ്കര സന്തോഷത്തോടെയാണ് സംഘടനയില്‍ നിന്നത്. ചിലപ്പോള്‍ ഞാന്‍ സംഘടനയില്‍ നിന്നു പോരാടും അല്ലെങ്കില്‍ പുറത്തു വരും. ലാലേട്ടനെപോലെ ഒരു ആളിന്റെ പേരിലാണ് സംഘടനയില്‍ പൈസ വരുന്നത്. എന്നെ വച്ചാല്‍ മൂന്നുകോടി രൂപ കിട്ടുമോ. ലാലേട്ടനെയും മമ്മൂക്കയെയും കൊണ്ടേ അത് സാധിക്കൂ. യുവ നടന്മാരെ വച്ചാലൊന്നും പണം വരില്ല. സംഘടനയില്‍ പണം വേണമെങ്കില്‍ അവര്‍ വേണം.
വര്‍ഷത്തില്‍ ഒരിക്കലാണ് ഒരു മീറ്റിങ് 'അമ്മ' വയ്ക്കുന്നത്. ആരോപണം നേരിട്ടവരുടെയെല്ലാം കൂടി മൊത്തത്തിലുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് മുഴുവന്‍ പേരും രാജിവയ്ക്കുന്നു എന്ന് ലാലേട്ടന്‍ പറഞ്ഞത് വലിയ കാര്യം ആയിട്ടാണ് ഞാന്‍ കാണുന്നത്.
സ്ത്രീ സുരക്ഷാ എല്ലായിടത്തും വേണം അത് സിനിമാ മേഖലയില്‍ മാത്രമല്ല, എന്റെ വീട്ടിലും വേണം. പുതിയ ആളുകള്‍ വന്നു നല്ല രീതിയില്‍ സംഘടന കൊണ്ടുപോയാല്‍ നല്ലതാണ്. ആരായാലും നന്നായി കൊണ്ടുപോയാല്‍ മതിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
#AMMA #MalayalamCinema #KunchackoBoban #DharmajanBolgatty #Mollywood