SWISS-TOWER 24/07/2023

കന്നഡ സൂപ്പര്‍ സ്റ്റാറിന്റെ കുടുംബത്തില്‍ നിന്നും ബുള്ളറ്റ് പ്രകാശിന് വധഭീഷണി

 


ADVERTISEMENT

ബാംഗ്ലൂര്‍: (www.kvartha.com 04.02.2016) പ്രമുഖ കന്നഡ കൊമേഡിയന്‍ താരന്‍ ബുള്ളറ്റ് പ്രകാശിന് വധഭീഷണി. സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്റെ കുടുംബത്തില്‍ നിന്നുമാണ് വധഭീഷണിയെന്നും അതിനാല്‍ തനിക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ബുള്ളറ്റ് പ്രകാശ് പോലീസിനെ സമീപിച്ചു.

തന്റെ മകളുടെ മുന്‍പില്‍ വെച്ച് ദര്‍ശന്റെ സഹോദരന്‍ ദിനകര്‍ തൂഗുദീപ വധഭീഷണി ഉയര്‍ത്തിയെന്നാന് പ്രകാശ് പരാതിയില്‍ പറയുന്നത്. ഇതിനിടെ പരാതി പിന്‍ വലിക്കാനാവശ്യപ്പെട്ട് ദര്‍ശന്റെ ആരാധകരും തന്നെ വേട്ടയാടുകയാണെന്ന് പ്രകാശ് പറഞ്ഞു.

കന്നഡ സൂപ്പര്‍ സ്റ്റാറിന്റെ കുടുംബത്തില്‍ നിന്നും ബുള്ളറ്റ് പ്രകാശിന് വധഭീഷണി
നിരവധി ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ച പ്രകാശും ദര്‍ശനും അടുത്ത സുഹൃത്തുക്കളാണ്. അടുത്തിടെ ദര്‍ശനെ നായകനാക്കി ഒരു ചിത്രം നിര്‍മ്മിക്കുന്നതിനെ കുറിച്ച് പ്രകാശ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നിരുന്നു. ഇത് ദിനകറിന് ഇഷ്ടമായില്ലെന്നും ക്രമേണ ദിനകര്‍ ഭീഷണിയുടെ സ്വരം പുറത്തെടുത്തുവെന്നുമാണ് പ്രകാശിന്റെ ആരോപണം.

2011ല്‍ ഭാര്യയെ മര്‍ദ്ദിച്ച കേസില്‍ ദിനകര്‍ ജയിലില്‍ പോയിരുന്നു. ഇവര്‍ പിന്നീട് വിവാഹമോചിതരായി.

SUMMARY:
Popular Kannada film comedian Bullet Prakash has sought police protection on the grounds that he received multiple death threats from superstar Darshan's family.

Keywords: Kannada film, Bullet Prakash, Darshan,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia