സിനിമ സമരത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു; വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ലിബര്‍ട്ടി ബഷീര്‍
Jan 3, 2017, 15:44 IST
കൊച്ചി: (www.kvartha.com 03.01.2017) സിനിമ സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതായി റിപോര്‍ട്ട്. മുഖ്യമന്ത്രിയുമായി കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ കൂടിക്കാഴ്ച നടത്തി.
എത്രയും വേഗം സിനിമ സമരം തീര്‍ക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഏതാനും നിര്‍ദ്ദേശങ്ങളും മുഖ്യന്‍ മുന്‍പോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ അവ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. കഴിഞ്ഞദിവസം തലശ്ശേരിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
തിയറ്ററുകള്‍ അടച്ചിടാന്‍ ആലോചനയില്ല. പത്താം തീയതിയിലെ ജനറല്‍ ബോഡി യോഗത്തില്‍ മുഖ്യമന്ത്രി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യും. ഇതിനുശേഷമേ തീരുമാനമെടുക്കൂ. വിട്ടുവീഴ്ചയ്ക്ക് തയാറാണെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.
നേരത്തെ പ്രശ്‌നപരിഹാരത്തിനായി സാംസ്‌ക്കാരിക മന്ത്രി എകെ ബാലന്‍ ഇടപെട്ടിരുന്നു. എന്നാല്‍ പ്രശ്‌നം രമ്യതയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
സിനിമകളുടെ തീയറ്റര്‍ വിഹിതം 50:50 അനുപാതത്തില്‍ വീതിക്കണമെന്നാണ് എ ക്ലാസ് തീയറ്ററുടമകളുടെ ആവശ്യം. നിലപാടിനെതിരെ ചലച്ചിത്രരംഗത്തെ എല്ലാ സംഘടനകളും ഒരു വശത്തും കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ മറുവശത്തുമെന്ന അവസ്ഥയാണ് നിലവിലുള്ളത്.
Keywords: Kerala, Cinema, Pinarayi Vijayan, Liberty Basheer

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.