ആരാധകര്‍ തമ്മിലേറ്റുമുട്ടി; തെലുങ്ക് താരം പവന്‍ കല്യാണിന്റെ ആരാധകന്‍ കൊല്ലപ്പെട്ടു
Aug 25, 2016, 20:18 IST
ADVERTISEMENT
തിരുപ്പതി: (kvartha.com 25.08.2016) തെലുങ്ക് സൂപ്പര്‍ താരങ്ങളെ ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. സൂപ്പര്‍ സ്റ്റാര്‍ പവന്‍ കല്യാണിന്റെ ആരാധകന്‍ വിനോദ് റോയലാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ചയായിരുന്നു സംഭവം. തിരുപ്പതി സ്വദേശിയായ വിനോദിന്റെ കുടുംബാംഗങ്ങളെ കാണാന്‍ വ്യാഴാഴ്ച പവന്‍ കല്യാണ്‍ തിരുപ്പതിയിലെത്തി.
ജൂനിയര്‍ എന്‍ ടി ആറിന്റെ ആരാധകനാണ് വിനോദിനെ കുത്തിയത്. ദൈവാരാധനയ്ക്ക് തുല്യമാണ് ആന്ധ്രയിലെ താരാരാധന. താരത്തോടുള്ള ആരാധന പ്രകടിപ്പിക്കാന്‍ ഏതറ്റം വരെ പോകാനും ആരാധകര്‍ തയ്യാറാകും.
കര്‍ണാടകയിലെ കോലറില്‍ ഒരു അവയവദാന ക്യാമ്പില്‍ പങ്കെടുക്കുകയായിരുന്നു വിനോദ്. ഈ സമയം വിനോദ് പവന്‍ കല്യാണിന്റെ പേരില്‍ മുദ്രാവാക്യം മുഴക്കി. അവയവദാന ക്യാമ്പ് തിരുപ്പതിയിലേയ്ക്കും എത്തിക്കുമെന്ന് പറഞ്ഞു. എന്നാല്‍ ഇത് ജൂനിയര്‍ എന്‍ ടി ആറിന്റെ ആരാധകനായ സുനില്‍ ഏറ്റുപിടിച്ചതോടെ രംഗം വഷളായി. ഇതിനിടെ വിനോദ് കുത്തേറ്റ് വീണു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും വിനോദ് മരിച്ചിരുന്നു.
SUMMARY: Telugu superstar Pawan Kalyan left for Tirupati on Thursday morning to meet the family of his fan, who was killed on Wednesday. The deceased was identified as Vinod Royal, who was a huge fan of Pawan Kalyan for years.
Keywords: Telugu, Superstar, Pawan Kalyan, Tirupati, Thursday, Meet, Family, Fan, Killed, Wednesday

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.