കളിപ്പാട്ടങ്ങള്‍ വെറും കുട്ടിക്കളിയല്ല; റിലയന്‍സ് എന്റര്‍ടൈന്‍മെന്റ് 'ഗോല്‍മാല്‍ എഗൈന്‍' കളിപ്പാട്ടങ്ങള്‍ വിപണിയില്‍

 


കൊച്ചി: (www.kvartha.com 22.10.2017) റിലയന്‍സ് എന്റര്‍ടൈന്‍മെന്റ് 'ഗോല്‍മാല്‍ എഗൈന്‍' സിനിമയുടെ പശ്ചാത്തലത്തില്‍ കളിപ്പാട്ടങ്ങള്‍ വിപണിയിലിറക്കി. ഇന്ത്യയിലുടനീളം വരുന്ന നൂറ് കണക്കിന് സ്‌റ്റോറുകളില്‍ ലഭ്യമാകുന്ന ഈ സവിശേഷ കളിപ്പാട്ടങ്ങള്‍ കുട്ടി ഉപഭോക്താക്കള്‍ക്ക് രോഹിത് ഷെട്ടിയുടെ സിനിമ ജാലവിദ്യകള്‍ അനുഭവിക്കാന്‍ അവസരം ലഭ്യമാക്കുന്നു.

റിമോട്ട് കണ്‍ട്രോള്‍ കാര്‍, പുള്‍ ബാക്ക് കാര്‍, ട്രാന്‍സ്‌ഫോമിങ്ങ് റോബോസ് തുടങ്ങിയ കളിപ്പാട്ടങ്ങളാണ് വിപണിയിലിറക്കിയിരിക്കുന്നത്. ക്രോസ് റോഡ്, സെന്‍ട്രല്‍ ആന്‍ഡ് ടൂണ്‍സ് സ്‌റ്റോര്‍ എന്നിവിടങ്ങളിലും ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, ഫസ്റ്റ് ക്രൈ എന്നീ പ്രമുഖ ഓണ്‍ലൈന്‍ വിപണന സൈറ്റുകളിലും ഇവ ലഭ്യമാണ്.

കളിപ്പാട്ടങ്ങള്‍ വെറും കുട്ടിക്കളിയല്ല; റിലയന്‍സ് എന്റര്‍ടൈന്‍മെന്റ് 'ഗോല്‍മാല്‍ എഗൈന്‍' കളിപ്പാട്ടങ്ങള്‍ വിപണിയില്‍
രോഹിത് ഷെട്ടി നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച് അജയ് ദേവ് ഗണ്‍, പരിനിതി ചോപ്പ്ര, തബു, അര്‍ഷാദ് വര്‍സി, തുഷാര്‍ കപൂര്‍, ശ്രേയാസ് തല്പാടെ, പ്രകാശ് രാജ്, നീല്‍ നിതിന്‍ മുകേഷ് എന്നിവര്‍ അഭിനയിച്ച ഗോല്‍മാല്‍ എഗൈന്‍ ഈ മാസം ദീപാലിക്കാണ് റിലീസ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, Reliance, Cinema, Director, National, Entertainment, Toys, Ajay Devgon, Parineeti Chopra, Golmal Again

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia