Yatra | 'യാത്ര'യുടെ രണ്ടാം ഭാഗത്തിലൂടെ മമ്മൂട്ടിയും ജീവയും ആദ്യമായി ഒന്നിക്കുന്നു; ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു
Oct 9, 2023, 17:12 IST
ഹൈദരാബാദ്: (KVARTHA) ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ 'യാത്ര'യുടെ രണ്ടാം ഭാഗത്തിലൂടെ മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി വീണ്ടും ടോളിവുഡിലേക്ക്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മമ്മൂട്ടിയും ജീവയും ആദ്യമായി ഒന്നിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.
യാത്ര 2 പറയുന്നത് വൈഎസ്ആറിന്റെ മകനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കഥയാണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ മകനായി പ്രമുഖ തമിഴ് നടന്‍ ജീവയാണ് എത്തുന്നത്. ചിത്രത്തില്‍ മമ്മൂട്ടി ചെറിയ ഭാഗത്തില്‍ മാത്രമാകും ഉണ്ടാവുകയെന്ന സൂചനകളുണ്ട്.
2004ല്‍ വൈഎസ്ആര്‍ നയിച്ച 1475 കിലോ മീറ്റര്‍ പദയാത്രയെ അടിസ്ഥാനമാക്കിയായിരുന്നു 2019ല്‍ 'യാത്ര' ആദ്യ ഭാഗം പുറത്തിറങ്ങിയത്. 70 എംഎം എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവി റെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന യാത്ര രണ്ടാം ഭാഗത്തിന്റെ രചനയും സംവിധാനവും മഹി വി. രാഘവാണ് നിര്‍വഹിക്കുന്നത്. 2024 ഫെബ്രുവരി എട്ടിന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
Keywords: News, National, Cinema, Yatra 2, First Look Poster, Actors, Mammootty, Jiiva, Film, Yatra 2, First Look Poster, Actors, Mammootty, Jiiva, Film.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.