അങ്കണവാടി ടീച്ചര്‍മാര്‍ക്കെതിരെ വിവാദ പരാമര്‍ശം: നടന്‍ ശ്രീനിവാസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു
Jun 19, 2020, 13:26 IST
തിരുവനന്തപുരം: (www.kvartha.com 19.06.2020) നടന്‍ ശ്രീനിവാസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. അങ്കണവാടി ടീച്ചര്‍മാര്‍ക്കെതിരായ വിവാദ പരാമര്‍ശത്തിലാണ് നടപടി. പരാമര്‍ശങ്ങള്‍ സാംസ്‌കാരിക കേരളത്തിന് യോജിക്കാത്തതെന്ന് കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. ശ്രീനിവാസന്‍ പരാമര്‍ശം പിന്‍വലിക്കണമെന്നും ഉത്തരവാദിത്തോട് കൂടി ശ്രീനിവാസന്‍ അഭിപ്രായങ്ങള്‍ പറയണമെന്നും ഷാഹിദാ കമാല്‍ ആവശ്യപ്പെട്ടു.
ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അങ്കണവാടി ടീച്ചര്‍മാര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ജപ്പാനില്‍ സൈക്കോളജിയും സൈക്യാട്രിയും കഴിഞ്ഞ അധ്യാപകരാണ് പ്ലേ സ്‌കൂളിലും കിന്റര്‍ ഗാര്‍ഡനിലും പഠിപ്പിക്കുന്നത്. എന്നാല്‍ ഇവിടെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് കുട്ടികളെ പഠിപ്പിക്കുന്നത്, അപ്പോള്‍ അവരുടെ നിലവാരം മാത്രമേ കുട്ടികള്‍ക്ക് ഉണ്ടാവു എന്നായിരുന്നു ശ്രീനിവാസന്റെ പ്രസ്താവന.
Keywords: Thiruvananthapuram, News, Kerala, Actor, Teacher, Case, actoe, Cinema, Entertainment, Srinivasan, Women commission registers case against actor sreenivasan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.